Kerala News

കരുവന്നൂർ തട്ടിപ്പ്; എം കെ കണ്ണൻ ഇ ഡിക്ക് മുന്നിൽ നേരിട്ട് ഹാജരാകില്ല

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയംഗവും കേരള ബാങ്ക് വെെസ് പ്രസിഡൻറുമായ എം കെ കണ്ണൻ ഇ ഡി ക്ക് മുന്നിൽ നേരിട്ട് ഹാജരാകില്ല. ഈ മാസം 7ന് മുമ്പ് രേഖകൾ കൈമാറും. കേസുമായി ബന്ധപ്പെട്ട് സ്വത്തുവിവരങ്ങൾ കൈമാറാൻ എം.കെ. കണ്ണന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കും. ആദായനികുതി രേഖകൾ, സ്വയം ആർജിച്ച സ്വത്തുക്കളുടെ രേഖകൾ, കുടുംബാംഗങ്ങളുടെ ആസ്‌തി സംബന്ധിച്ച വിവരങ്ങൾ എന്നിവ ഇന്ന് വൈകുന്നേരത്തിനുള്ളിൽ കൈമാറാനാണ് ഇ.ഡി നിർദേശം. നേരത്തെ രണ്ടുതവണ നിർദേശം.നേരത്തെ രണ്ടുതവണ നിർദേശം നൽകിയെങ്കിലും സ്വത്തുവിവരങ്ങൾ നൽകിയിരുന്നില്ല.പുതിയ സാഹചര്യത്തിൽ അന്വേഷണത്തോട് സഹകരിച്ചില്ലെങ്കിൽ കർശന നടപടിയിലേക്ക് ഇഡി നീങ്ങുമെന്നാണ് സൂചന.

Related Posts

Leave a Reply