കരുവന്നൂർ ബാങ്ക് തട്ടിപ്പ്, എ സി മൊയ്തീന് സുരേഷ് ഗോപിയുടെ മറുപടി. കരുവന്നൂരിൽ മറുപടി അല്ല നടപടി ആണ് പ്രതീക്ഷിക്കുന്നത്. സത്യം ദൈവത്തിന് അറിയാം. ആരോപണം ഉന്നയിക്കാൻ അവർക്ക് അവകാശം ഉണ്ട്. ജനങ്ങളുടെ വിഷയങ്ങളെല്ലാം തൃശ്ശൂരിൽ പ്രചരണ വിഷയമാകും. വിഷയങ്ങളൊന്നും ഉണ്ടാക്കാതിരുന്നാൽ മതി. അപ്പോൾ തനിക്ക് വിഷയം കിട്ടില്ലല്ലോ എന്നും സുരേഷ് ഗോപി പറഞ്ഞു. പാർട്ടി ആവശ്യപ്പെട്ടാൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സംസ്ഥാനങ്ങളിൽ പ്രചാരണത്തിന് പോകും. കരുവന്നൂരിൽ പണം നഷ്ടമായവരുടെ പ്രയാസത്തിലാണ് ഇടപ്പെട്ടത്. ഇഡി വഴി ബിജെപിക്ക് തൃശൂരിൽ വഴിയൊരുക്കാനാണ് സുരേഷ് ഗോപി ശ്രമിക്കുന്നതെന്നത് അവരുടെ ആരോപണം. ഇത്തരം പ്രതിസന്ധി ഉണ്ടാക്കാതിരിക്കാനാണ് ആരോപണം ഉന്നയിക്കുന്നവർ ശ്രമിക്കേണ്ടതെന്നും സുരേഷ് ഗോപി പറഞ്ഞു.
