Kerala News

കണ്ണൂര്‍ പേരാവൂരിൽ അറുപതുകാരിയെ ഭർത്താവ് വെട്ടിക്കൊന്നു. മുണ്ടക്കൽ ലില്ലിക്കുട്ടിയാണ് കൊല്ലപ്പെട്ടത്.

കണ്ണൂർ: കണ്ണൂര്‍ പേരാവൂരിൽ അറുപതുകാരിയെ ഭർത്താവ് വെട്ടിക്കൊന്നു. മുണ്ടക്കൽ ലില്ലിക്കുട്ടിയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ജോണിനെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച വൈകീട്ട് നാലരയ്ക്കാണ് സംഭവം. കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ലില്ലിക്കുട്ടി തിരികെ വീട്ടിലെത്തിയപ്പോഴാണ് ജോൺ ആക്രമിച്ചത്. തടയാൻ ശ്രമിച്ച ബന്ധു അനൂപിനും വെട്ടേറ്റു. ലില്ലിക്കുട്ടിയെ പേരാവൂർ താലൂക്ക്  ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ കേസെടുത്ത പേരാവൂര്‍ പൊലീസ് ലില്ലിക്കുട്ടിയുടെ ഭര്‍ത്താവ് ജോണിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Related Posts

Leave a Reply