Kerala News

കണ്ണൂരില്‍ സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി എഎസ്‌ഐ

കണ്ണൂരില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. മയ്യില്‍ സ്റ്റേഷനിലെ എഎസ്‌ഐ ദിനേശനാണ് സുഹൃത്ത് സജീവനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. രാത്രി എട്ട് മണിയോടെയാണ് സംഭവം നടന്നത്. പണം ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ഇവര്‍ ഒരുമിച്ച് മദ്യപിക്കുന്നതിനിടെ പഴയ പണമിടപാടിന്റെ കാര്യം പറഞ്ഞ് ഇരുവരും തമ്മില്‍ തര്‍ക്കിക്കുകയായിരുന്നു. ദിനേശന്റെ വീട്ടിലിരുന്നാണ് ഇരുവരും മദ്യപിച്ചത്. തര്‍ക്കം മുറുകിയതോടെയാണ്‌ ദിനേശന്‍ വീട്ടില്‍ നിന്ന് വിറകുകൊള്ളിയെടുത്ത് ദിനേശന്‍ സുഹൃത്തിന്റെ തലയ്ക്കടിച്ചത്. സജീവന്‍ സംഭവ സ്ഥലത്തുവച്ച് തന്നെ മരിക്കുകയായിരുന്നു.

Related Posts

Leave a Reply