ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിന മത്സരത്തിൽ ഇന്ത്യക്ക് 99 റൺസ് വിജയം. ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം വിജയിച്ച ഇന്ത്യ ഒരു കളി ബാക്കിനിൽക്കെ പരമ്പര സ്വന്തമാക്കി. 50 ഓവറിൽ ഇന്ത്യ 399 റൺസ് നേടിയപ്പോൾ രണ്ടാം ഇന്നിംഗ്സിൻ്റെ 9ആം ഓവറിൽ മഴ പെയ്തതിനെ തുടർന്ന് ഓസ്ട്രേലിയയുടെ വിജയലക്ഷ്യം 33 ഓവറിൽ 317 റൺസാക്കി പുനർനിർണയിച്ചിരുന്നു. എന്നാൽ, 28.2 ഓവറിൽ 217 റൺസിന് ഓസ്ട്രേലിയ ഓൾ ഔട്ടായി. 36 പന്തിൽ 54 റൺസ് നേടിയ ഷോൺ ആബട്ടാണ് ഓസീസിൻ്റെ ടോപ്പ് സ്കോറർ. ഡേവിഡ് വാർണറും (39 പന്തിൽ 53) ഓസീസിനായി തിളങ്ങി. ഇന്ത്യക്കായി അശ്വിനും ജഡേജയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
