തിരുവനന്തപുരം: ഒരു രാത്രി മഴപെയ്തപ്പോൾ തലസ്ഥാന നഗരിയിലെ പാവങ്ങൾ വെള്ളത്തിലായെന്നും ഇതാണോ മുഖ്യമന്ത്രിയുടെ ഡച്ച് മോഡലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
കാലാവസ്ഥ അടിസ്ഥാനമാക്കി വികസനം രൂപപ്പെടുത്തണമെന്നും ദുരിതം ബാധിച്ചവർക്ക് അടിയന്തര ധനസഹായം അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊച്ചി സർവ്വകലാശാലയെ സർക്കാർ ഉപയോഗപ്പെടുത്തുന്നില്ല. സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
ഒറ്റരാത്രി പെയ്ത കനത്ത മഴ തിരുവനന്തപുരം നഗരത്തെയും പരിസരപ്രദേശങ്ങളെയും വെള്ളത്തിലാക്കി. നിരവധിയാളുകളുടെ വീടുകളിൽ വെള്ളംകയറി. ഗൃഹോപകരണങ്ങൾക്കും നൂറുകണക്കിനു വാഹനങ്ങൾക്കും നാശനഷ്ടമുണ്ടായി. നഗരത്തിലെ ഇടറോഡുകൾ സ്തംഭിച്ചു. പലയിടങ്ങളിലും വൈദ്യുതിബന്ധം താറുമാറായി. വെള്ളം ഇറങ്ങിയെങ്കിലും വീടുകളിലെല്ലാം ചെളി നിറഞ്ഞ സ്ഥിതിയാണ്.