India News Sports

ഐപിഎല്ലിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ പഞ്ചാബ് കിംഗ്‌സിന് തോൽവി.

ഐപിഎല്ലിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ പഞ്ചാബ് കിംഗ്‌സിന് തോൽവി. 11.3 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 102 റൺസെടുത്ത പഞ്ചാബിന് 20 ഓവർ പൂർത്തിയായപ്പോൾ നേടാനായത് അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 178 റൺസ് മാത്രമാണ്. ഭേദപ്പെട്ട തുടക്കമാണ് ലഖ്‌നൗവിന് ലഭിച്ചത്. ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്ത ലഖ്‌നൗ ഉയർത്തിയ 200 റൺസ് വിജയലക്ഷ്യം മറികടക്കാൻ പഞ്ചാബിന് സാധിച്ചില്ല. ക്രുനാലിന്റെ അഗ്രസീവ് ഇന്നിംഗ്‌സും, ഒപ്പം രണ്ട് സിക്‌സും എൽഎസ്ജിക്ക് കരുത്തേകി. ഇതിന് പുറമെ മായങ്കിന്റെ അത്യുഗ്രൻ ബൗളിംഗ് പ്രകടനവും ഒത്തുചേർന്നപ്പോൾ ഐപിഎൽ സീസണിലെ ആദ്യ വിജയത്തിലേക്ക് എൽഎസ്ജിയെ നയിച്ചു.

Related Posts

Leave a Reply