India News Sports

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് രണ്ടാംജയം.

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് രണ്ടാംജയം. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ ആറ് വിക്കറ്റിന് തോല്‍പ്പിച്ചു. 168 റണ്‍സ് വിജയലക്ഷ്യം ഡല്‍ഹി 11 പന്ത് ബാക്കി നില്‍ക്കെയാണ് മറികടന്നത്. 55 റണ്‍സെടുത്ത ജേക്ക് ഫ്രേസര്‍ മക്ഗര്‍ക്ക് ആണ് ഡല്‍ഹിയെ ജയത്തിലേക്ക് നയിച്ചത്. 41 റണ്‍സ് എടുത്ത ക്യാപ്റ്റന്‍ റിഷഭ് പന്തിന്റെ ഇന്നിംഗ്‌സും നിര്‍ണായകമായി. ഏഴു വിക്കറ്റ് നഷ്ടത്തിലാണ് ലഖ്‌നൗ 167 റണ്‍സ് എടുത്തത്. തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം ആയുഷ് ബദോനിയുടെ പ്രകടനമാണ് ലഖ്‌നോവിനെ മാന്യമായ സ്‌കോറിലെത്തിച്ചത്. ബഥോനി പുറത്താക്കാതെ 55 റണ്‍സ് എടുത്തു. കുല്‍ദീപ് യാദവ് മൂന്നും ഖലീല്‍ അഹമ്മദ് രണ്ടും വിക്കറ്റ് വീഴ്ത്തി. തോറ്റതോടെ പോയിന്റ് പട്ടികയില്‍ മുന്നിലെത്താനുള്ള അവസരം കൂടിയാണ് ലഖ്‌നൗ നഷ്ടപ്പെടുത്തിയത്. ഡല്‍ഹി രണ്ടാംജയത്തോടെ ഒമ്പതാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ആര്‍ സി ബി യാണ് ഇപ്പോള്‍ അവസാന സ്ഥാനത്ത്. 35 പന്തുകളില്‍ നിന്നാണ് ഫ്രേസര്‍ മക്ഗര്‍ക്ക് 55 റണ്‍സെടുത്തത്. ഋഷബ് പന്ത് 24 പന്തില്‍ നിന്ന് 41 റണ്‍സുകളുമെടുത്തു. പൃഥ്വി ഷാ 22 പന്തില്‍ നിന്നും 32 റണ്‍സുകളും സ്വന്തമാക്കി.

Related Posts

Leave a Reply