കണ്ണൂർ : മതിയായ രേഖകൾ ഇല്ലാതെ ഏഴിമല നാവിക അക്കാദമിയിലേക്ക് കയറാൻ ശ്രമിച്ച കശ്മീർ സ്വദേശി അറസ്റ്റിൽ. ഷെയ്ഖ് മുഹമ്മദ് മുർത്താസ എന്ന 21കാരനാണ് അറസ്റ്റിലായത്. മുംബൈയിൽ വിദ്യാർത്ഥിയാണിയാളെന്നാണ് പൊലീസ് ഭാഷ്യം. ഇന്നലെയാണ് നാവിക അക്കാദമി സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ പിടികൂടിയത്. ചോദ്യം ചെയ്ത ശേഷം പൊലീസിന് കൈമാറുകയായിരുന്നു.
