India News International News Sports

ഏകദിന പരമ്പരയിൽ ഓസ്ട്രേലിയയെ തോൽപ്പിച്ച് ഇന്ത്യ

മൊഹാലി: ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യയ്ക്ക് ജയതുടക്കം. അഞ്ച് വിക്കറ്റിനാണ് ഇന്ത്യൻ ജയം. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു. മിച്ചൽ മാർഷിനെ പുറത്താക്കി ഷമി ആദ്യ വിക്കറ്റ് എടുത്തു. പിന്നാലെ വന്നവരെല്ലാം നന്നായി കളിച്ചു തുടങ്ങി. എന്നാൽ ആർക്കും വലിയ സ്കോറിലെത്താൻ സാധിച്ചില്ല. 52 റൺസെടുത്ത ഡേവിഡ് വാർണറാണ് ഉയർന്ന സ്കോർ നേടിയത്. 45 റൺസെടുത്ത ജോഷ് ഇ​ഗ്ലിസ് 45ഉം സ്റ്റീവ് സ്മിത്ത് 41ഉം റൺസുമെടുത്തു. 50 ഓവറിൽ 10 വിക്കറ്റും നഷ്ടപ്പെടുത്തിയ ഓസ്ട്രേലിയ 276 റൺസെന്ന ഭേദപ്പെട്ട സ്കോർ നേടി.

മറുപടി പറഞ്ഞ ഇന്ത്യയ്ക്കായി ശുഭ്മാന്‍ ഗില്ലും റുത്‌രാജ് ഗെയ്ക്ക്‌വാദും തകർത്തടിച്ചു. ആദ്യ വിക്കറ്റിൽ ഇരുവരും നേടിയത് 142 റൺസ്. 77 പന്തിൽ 71 റൺസെടുത്ത ഗെയ്ക്ക്‌വാദാണ് ആദ്യം പുറത്തായത്. മൂന്ന് റൺസെടുത്ത ശ്രേയസ് അയ്യർ രണ്ടാമതായി റൺ ഔട്ടായി. തൊട്ടുപിന്നാലെ ​ശുബ്മാൻ ​ഗിൽ 74 റൺസെടുത്ത് പുറത്തായി. ഇഷാന‍് കിഷാനും വേ​ഗത്തിൽ പുറത്തായി. 18 റൺസാണ് കിഷൻ നേടിയത്.

അഞ്ചാം വിക്കറ്റിൽ കെ എൽ രാഹുലും സൂര്യകുമാർ യാദവും ഒന്നിച്ചു. ഇരുവരും സമ്മർദ്ദങ്ങളില്ലാതെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. വിജയത്തിന് 12 റൺസ് അകലെ 50 റൺസെടുത്ത സൂര്യകുമാർ യാദവ് പുറത്തായി. എങ്കിലും രാഹുലും ജഡേജയും ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. കെ എൽ രാഹുൽ പുറത്താകാതെ 58 റൺസെടുത്തു. മൂന്ന് ഏകദിനങ്ങളുടെ മത്സരത്തിൽ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി.

Related Posts

Leave a Reply