India News

എയർ ഹോസ്റ്റസിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

ക്ലീനിങ് തൊഴിലാളി അറസ്റ്റിൽ

മുംബൈ: സബർബന്‍ അന്ധേരിയിൽ എയർ ഹോസ്റ്റസിനെ ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. എയർ ഇന്ത്യയിൽ ട്രെയിനിയായി ജോലി ചെയ്തുവരികയായിരുന്ന ഛത്തീസ്ഗഢ് സ്വദേശിനി രൂപാൽ ഓഗ്രേയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അപ്പാർട്ട്മെന്റിലെ ക്ലീനിങ് തൊഴിലാളിയായ വിക്രം അത്വാൾ (40) നെ പൊലീസ് അറസ്റ്റ് ചെയ്തു.

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. രൂപാൽ താമസിക്കുന്ന അപ്പാർട്ട്മെന്റിലെ ക്ലീനിങ് ജോലി ചെയ്തിരുന്നയാളാണ് അറസ്റ്റിലായ വിക്രം അത്വാൾ. വീട്ടുജോലിക്കാരിയായി ജോലി ചെയ്തിരുന്ന അത്വാളിന്റെ ഭാര്യയേയും പൊലീസ് ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ ഏപ്രിലിലാണ് ഇരുപത്തിയഞ്ചുകാരിയായ രൂപാൽ ഓഗ്രേ ജോലിക്ക് കയറിയത്. സഹോദരിക്കും അവരുടെ കാമുകനുമൊപ്പമാണ് രൂപാൽ ഓ​ഗ്രേ താമസിച്ചിരുന്നത്. പിന്നീ‌ട് ഇവർ വിദേശത്തേക്ക് പോയിരുന്നു. ഫോൺ വിളിച്ചിട്ട് എടുക്കാതെ ആയതോടെ രൂപാലിന്റെ സുഹൃത്തുക്കളോട് ഫ്ലാറ്റിൽ ചെന്ന് അന്വേഷിക്കാൻ കുടുംബം ആവശ്യപ്പെടുകയായിരുന്നു.

സുഹൃത്തുക്കൾ അപ്പാർട്ടമെന്റിലെത്തിയപ്പോൾ റൂം ലോക്ക് ചെയ്ത നിലയിലായിരുന്നു. തുടർന്ന് ഇവർ പൊലീസിനെ വിളിച്ചു. പൊലീസ് എത്തി വാതിൽ തുറന്നപ്പോൾ രക്തത്തിൽ കുളിച്ചുകിടക്കുകയായിരുന്നു രൂപാൽ. അടുത്തുളള ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും നേരത്തെ തന്നെ മരണം സംഭവിച്ചിരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു.

Related Posts

Leave a Reply