Entertainment Kerala News

‘എമ്പുരാൻ’ ചിത്രീകരണം നാളെ മുതൽ; മോഹൻലാലും ടീമും ഡൽഹിയിലേക്ക്

മോഹൻലാൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘എമ്പുരാന്റെ’ ഷൂട്ടിങ്ങ് ആരംഭിക്കുന്നത് ഡൽഹിയിൽ. ചിത്രീകരണത്തിനായി മോഹൻലാലും പൃഥ്വിരാജും സംഘവും ഡൽഹിയിലെത്തി, ഷൂട്ടിനുള്ള തയ്യാറെടുപ്പിലാണ് എന്നതാണ് ഏറ്റവും പുതിയ വാർത്ത. വ്യാഴാഴ്ചയാണ് ചിത്രീകരണം ആരംഭിക്കുന്നതെന്ന് അണിയറപ്രവർത്തകർ ഔദ്യോ​ഗികമായി പ്രഖ്യാപിച്ചു.

മോഹൻലാലിന്റെ ഡൽഹി യാത്രക്കിടെ കൊച്ചി വിമാനത്താവളത്തിൽ വെച്ച് ആരാധകർ എടുത്ത ചിത്രങ്ങൾ വൈറലാണ്. 30 ദിവസത്തെ ഷെഡ്യൂളാണ് ഡൽഹിയിലേത്. ഇതിന് ശേഷം ഷിംല, ലഡാക്ക് എന്നിവിടങ്ങളിൽ വെച്ചായിരിക്കും ചിത്രീകരണം. 2019-ലെ ലൂസിഫറിന് ശേഷം മലയാളി പ്രേക്ഷകർ ഒരുപക്ഷെ ഏറ്റവുമധികം കാത്തിരിക്കുന്നത് എമ്പുരാന് വേണ്ടിയാണ്. പൃഥ്വിരാജിന്റെ സംവിധാനത്തിലൊരുങ്ങിയ ലൂസിഫർ നിരവധി നിഗൂഢതകൾ ബാക്കിവെച്ചാണ് അവസാനിപ്പിച്ചത്.

Related Posts

Leave a Reply