Kerala News

എഐസിസി അംഗം എൻ കെ സുധീർ ഇന്ന് രാജിവെക്കും

എഐസിസി അംഗം എൻ കെ സുധീർ ഇന്ന് രാജിവെക്കും. ചേലക്കരയിൽ ഡിഎംകെ സ്ഥാനാർത്ഥിയാകാനാണ് കോൺഗ്രസ് അംഗത്വം രാജിവയ്ക്കുന്നത്. എൻ കെ സുധീറിനെ അനുനയിപ്പിക്കാനുള്ള കോൺഗ്രസ് നീക്കം പരാജയപ്പെട്ടു. എൻകെ സുധീർ ചേലക്കരയിൽ ഡിഎംകെ സ്ഥാനാർഥിയാകും.

ചേലക്കരയിൽ യുഡിഎഫ് സ്ഥാനാർത്ഥിയാക്കാമെന്ന് പ്രതിപക്ഷ നേതാവ് ഉൾപ്പെടെ ഉറപ്പുനൽകിയിരുന്നു. എന്നാൽ, അവസാന നിമിഷം ഉറപ്പ് ഇല്ലാതായെന്ന് എൻകെ സുധീർ പറഞ്ഞിരുന്നു. 2009ൽ ആലത്തൂർ പാർലമെന്റ് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായിരുന്നു സുധീർ. പിവി അൻവർ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയായിരുന്നു ഡിഎംകെ സ്ഥാനാർത്ഥിയായി സുധീറിനെ പ്രഖ്യാപിച്ചത്.

ചേലക്കരയിൽ വിജയം ഉറപ്പാണെന്നാണ് സുധീർ പറഞ്ഞു. സ്ഥാനാർഥി പ്രഖ്യാപനം ഇന്ന് ഉണ്ടാകും. സ്ഥാനാർത്ഥി പ്രഖ്യാപന സമയത്ത് പി വി അൻവറും ഉണ്ടാകും. തിരുവില്വാമലയിൽ നിന്നും ക്യാംപയിൻ തുടങ്ങും. ഡിഎംകെ സ്ഥാനാർത്ഥിയായി അൻവർ കൂടിയെത്തുമെന്ന റിപ്പോർട്ടുകൾ കൂടി പുറത്ത് വരുന്നുണ്ട്. പാലക്കാട് മത്സരിക്കാനാണ് ആലോചന. ഇന്ന് രാവിലെ 10 മണിക്ക് പാലക്കാട് കെ. പി. എം. ഹോട്ടലിൽ വെച്ച് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര, പാലക്കാട് നിയോജക മണ്ഡലങ്ങളിലെ ഡിഎംകെ പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്ന് അൻവർ‌ അറിയിച്ചിരുന്നു.

Related Posts

Leave a Reply