ഉച്ചഭക്ഷണ പദ്ധതിയിലുൾപ്പെട്ട സ്കൂൾ കുട്ടികൾക്ക് ഓണക്കാലത്ത് 29.5 ലക്ഷം കുട്ടികള്‍ക്ക് 5 കിലോ അരി വീതം ലഭിക്കും
തിരുവനന്തപുരം: ഉച്ചഭക്ഷണ പദ്ധതിയിലുള്‍പ്പെട്ട സ്കൂള്‍ കുട്ടികള്‍ക്ക് ഈ ഓണക്കാലത്ത് 5 കിലോഗ്രാം വീതം സൗജന്യ അരി വിതരണംചെയ്യാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ്. അരി വിതരണം ചെയ്യാനുള്ള അനുമതി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നല്കി. കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ കൈവശം സ്റ്റോക്കുള്ള അരിയില്‍നിന്നാണ് അരിവിതരണം ചെയ്യുക. അരി സപ്ലൈകോ തന്നെ സ്കൂളുകളില്‍ നേരിട്ട് എത്തിച്ചുനല്‍കും. 29.5 ലക്ഷം കുട്ടികള്‍ക്ക് 5 കിലോ അരി വീതം ലഭിക്കും. സൗജന്യ അരിയുടെ വിതരണം ഓഗസ്റ്റ് 24 നകം വിതരണം പൂര്‍ത്തിയാക്കാനുള്ള നിര്‍ദേശമാണ് സപ്ലൈകോയ്ക്ക് നല്‍കിയിരിക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.
