ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ ഫുൾ ലുക്ക് പുറത്ത്. മെഗാസ്റ്റാറിൻ്റെ പിറന്നാളിനോടനുബന്ധിച്ച് വന്ന ഫസ്റ്റ്ലുക്ക് ട്രെൻഡിങ് ആയി നിൽക്കെയാണ് കൂടുതൽ ഞെട്ടിച്ച് മമ്മൂട്ടി ഫുൾ ലുക്ക് പങ്കുവെച്ചത്. ‘ഭൂതകാല’ത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ഹൊറർ ത്രില്ലർ ചിത്രമാണ് ഭ്രമയുഗം.
കാണുന്നവരുടെ കണ്ണിൽ ഭയം ഉളവാക്കുന്ന തരത്തിലുള്ള ചിരിയും നോട്ടവുമായി നിൽക്കുന്ന മമ്മൂട്ടിയാണ് പോസ്റ്ററിലുള്ളത്. ചിത്രത്തിൽ പ്രതിനായക വേഷമാണ് മമ്മൂട്ടിക്ക്. ദുർമന്ത്രവാദിയായാണ് മമ്മൂട്ടി ചിത്രത്തിലെത്തുക എന്ന റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും ഇത് ശരിയല്ല എന്നാണ് വിവരം. നിമിഷം നേരം കൊണ്ട് തന്നെ പോസ്റ്റർ സോഷ്യൽമിഡിയയിൽ വൈറലാണ്.
