തൃശൂര്‍: ഇതര സംസ്ഥാന യുവതി തൃശൂർ റെയിൽവേ സ്റ്റേഷനിൽ പ്രസവിച്ചു. സെക്കന്ദരാബാദിലേക്ക് പോകാനായി തൃശൂർ റെയിൽവെ സ്റ്റേഷനിൽ എത്തിയ ജസന ബീഗമാണ് സ്റ്റേഷനിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. ഒമ്പതരയോട് കൂടിയായിരുന്നു സംഭവം. സ്റ്റേഷന്റെ പിൻഭാഗം വഴി രണ്ടാം ഗേറ്റിലൂടെ അകത്തേക്ക് പ്രവേശിക്കുന്നതിനിടെയാണ് യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത്.
സംഭവം കണ്ട നാട്ടുകാർ 108 ആംബുലൻസ് വിളിച്ചുവരുത്തിയെങ്കിലും പ്രസവം നടന്നുകഴിഞ്ഞിരുന്നു. റെയില്‍വെ ജീവനക്കാരും റെയില്‍ പൊലീസും യുവതിക്ക് സഹായവുമായെത്തി. യുവതിയെയും കുഞ്ഞിനെയും തൃശൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. യുവതി ഐസിയുവിൽ തുടരുകയാണ്. ഇവരുടെ ഭർത്താവ് മലപ്പുറം ജില്ലയിലാണ് ജോലി ചെയ്യുന്നത്. ഇയാളെ വിവരം അറിയിച്ചിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.