Kerala News

ഇടതുപക്ഷ സർക്കാരിനെതിരെ സർക്കാർ ജീവനക്കാരും അധ്യാപകരും (FETO) 2024 ഫെബ്രുവരി 19ന് സൂചന പണിമുടക്കിലേക്ക്.

തിരുവനന്തപുരം. സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും തടഞ്ഞുവെച്ച മുഴുവൻ ആനുകൂല്യങ്ങളും പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന ജീവനക്കാരും അധ്യാപകരും ഫെഡറേഷൻ ഓഫ് എംപ്ലോയിസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ (FETO) നേതൃത്വത്തിൽ 2024 ഫെബ്രുവരി 19 ന് സൂചന പണിമുടക്ക് നടത്തും. ഒന്നാം പിണറായി സർക്കാരിന്റെ കാലം മുതൽ കേരളത്തിലെ ജീവനക്കാരുടെ ആനുകൂല്യങ്ങൾ ഓരോന്നോരോന്നായി കവർന്നെടുക്കുകയാണ് ഇടത് സർക്കാർ ചെയ്തത്. ജീവനക്കാരുടെ അനുവാദമില്ലാതെ ശമ്പളം പിടിച്ചെടുക്കുവാൻ കരിനിയമം പോലും ഇടതു സർക്കാർ കൊണ്ടുവന്നു. രണ്ടാം പിണറായി സർക്കാരിന്റെ ഭരണം തുടങ്ങി രണ്ടര വർഷമായി നാളിതുവരെ ഒരു രൂപയുടെ ആനുകൂല്യം പോലും ജീവനക്കാർക്കോ പെൻഷൻ കാർക്കോ ഈ സർക്കാർ അനുവദിച്ചിട്ടില്ല. ഇതിനെ തുടർന്നാണ് സൂചന പണിമുടക്കം നടത്തുന്നത്. കേരളത്തിലെ സിവിൽ സർവീസ് മേഖലയെ സംരക്ഷിക്കുവാൻ ഉള്ള പോരാട്ടത്തിൽ മുഴുവൻ ജീവനക്കാരുടെയും അധ്യാപകരുടെയും പൊതുസമൂഹത്തിന്റെയും മാധ്യമ സുഹൃത്തുക്കളുടെയും സഹകരണം ഉണ്ടാകണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് ജനറൽ സെക്രട്ടറി പി എസ് ഗോപകുമാർ, സംസ്ഥാന പ്രസിഡൻറ് എസ് ജയകുമാർ.

Related Posts

Leave a Reply