India News

ഇ.ഡി ഉദ്യോഗസ്ഥർ ചമഞ്ഞ് കവർച്ച; മോഷ്ടാക്കൾ തട്ടിയത് 3.2 കോടി രൂപ


ഡൽഹിയിൽ ഇ.ഡി ഉദ്യോഗസ്ഥർ ആയി ചമഞ്ഞ് വൻ കവർച്ച. ബാബ ഹരിദാസ് നഗറിലെ വീട്ടിൽ അതിക്രമിച്ചു കയറിയാണ് 3.2 കോടി രൂപ കൊള്ളയടിച്ചത്. 

അനധികൃത പണം കൈവശം വച്ചെന്ന് ആരോപിച്ചാണ് കവർച്ച നടത്തിയത്.സുന്ദർ എന്നയാൾക്ക് വസ്തുവിറ്റവകയിൽ ലഭിച്ച തുകയാണ് മോഷണസംഘം കൊള്ളയടിച്ചത്. പരാതിയെ തുടർന്ന് കവർച്ചാ സംഘത്തിലെ ഒരാളെ പിടികൂടിയതായി പൊലീസ് അറിയിച്ചു.

പിടികൂടിയ പ്രതിയിൽ നിന്നും 70 ലക്ഷം രൂപ പോലീസ് കണ്ടുകെട്ടി. മറ്റു പ്രതികൾക്കായുള്ള തിരച്ചിൽ പുരോഗമിക്കുന്നതായും ഉടൻ പിടികൂടുമെന്നും പോലീസ് പറഞ്ഞു.

Related Posts

Leave a Reply