Kerala News

ആലുവയിൽ ബിരുദ വിദ്യാർത്ഥി വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

ആലുവയിൽ ബിരുദ വിദ്യാർത്ഥി വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ . എടയപ്പുറം സ്വദേശി അനീഷിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അൽ അമീൻ കോളജിലെ ഒന്നാം വർഷ വിദ്യാർത്ഥിയാണ്.
അനീഷ് മൊബൈൽ ഗെയിമിന് അടിമയായിരുന്നതായാണ് പ്രാഥമിക നിഗമനം. ഇൻറർനെറ്റ് കണക്ഷൻ ലഭിക്കാതിരിക്കുമ്പോൾ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായും വിവരമുണ്ട്. കഴിഞ്ഞമാസം പത്താം ക്ലാസുകാരനും മൊബൈൽ ഗെയിം ഉപയോഗത്തെ തുടർന്ന് തൂങ്ങിമരിച്ചിരുന്നു.

Related Posts

Leave a Reply