Kerala News

ആലുവ റൂറൽ പൊലീസിലെ പുതിയ പരിഷ്‌കാരങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച് സേനയിലെ ഒരു വിഭാഗം

ആലുവ റൂറൽ പൊലീസിലെ പുതിയ പരിഷ്‌കാരങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച് സേനയിലെ ഒരു വിഭാഗം. പെട്രോളിങ് ഉൾപ്പെടെയുള്ള പരിശോധനാരീതികൾ അശാസ്ത്രീയമെന്ന് വിമർശനം. പോലീസ് അസോസിയേഷൻ ജില്ലാ പോലീസ് മേധാവിയെ അതൃപ്തി അറിയിച്ചിട്ടുണ്ട്.

ആലുവയിൽ അഞ്ചുവയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തിൽ റൂറൽ പോലീസ് കേട്ട വിമർശനത്തിന് കയ്യും കണക്കുമില്ല. പിന്നാലെ വീണ്ടും ഒൻപതു വയസ്സുകാരി ആക്രമിക്കപ്പെട്ടു. അപ്പോഴും പോലീസിനെ തന്നെയായിരുന്നു പഴി. ഇരു സംഭവങ്ങൾക്കും പിന്നാലെ ആലുവയിൽ പരിശോധനകൾ ശക്തമാക്കി.

എന്നാൽ പരിശോധനകളുടെ പേരിലുള്ള പുതിയ പരിഷ്‌കാരങ്ങൾ അശാസ്ത്രീയമെന്നാണ് സേനക്കുള്ളിലെ മുറുപ്പ്. പല സ്റ്റേഷനുകളിലും മതിയായ അംഗബലമില്ല. പരിശോധനകൾ കൂട്ടുമ്പോൾ അതിന് അനുസരിച്ചുള്ള സേനബലം ഉറപ്പാക്കണം എന്നാണ് പ്രധാന ആവശ്യം. അതിർത്തി പ്രദേശത്തെ സ്റ്റേഷനുകളിൽ നിന്ന് പോലീസുകാരെ എത്തിച്ചുള്ള നീക്കം കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുന്നതായും വിമർശനമുണ്ട്.

പരാതികൾ ജില്ലാ പൊലീസ് മേധാവിക്ക് മുമ്പിൽ പൊലീസ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചിരുന്നു. പരിഹാരം ഉറപ്പ് നൽകിയെങ്കിലും
ഇതുവരെ നടപടികൾ സ്വീകരിച്ചിട്ടില്ല.

Related Posts

Leave a Reply