Kerala News

ആലുവ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന ഷെൽന നിഷാദ് അന്തരിച്ചു

കൊച്ചി: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആലുവ മണ്ഡലത്തിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്ന ഷെൽന നിഷാദ് അന്തരിച്ചു. 36 വയസായിരുന്നു. മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയയെ തുടർന്നു തീവ്രപരിചരണ വിഭാ​ഗത്തിൽ ചികിത്സയിലായിരുന്നു. ആലുവ എംഎൽഎ ആയിരുന്ന കെ മുഹമ്മദ്‌ അലിയുടെ മരുമകളാണ്‌ ഷെൽന നിഷാദ്.

ഇന്നലെ ഉച്ചക്ക് 2 മണിയോടെ കൊച്ചിയിലെ സ്വകാര്യആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘകാലമായി അർബുദ രോ​ഗ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയിരുന്നു. അതിന് ശേഷവും രക്തത്തിൽ പ്ലേറ്റ്ലെറ്റ് കൗണ്ട് കുറഞ്ഞു വരികയായിരുന്നു.

ആലുവയിൽ സിറ്റിങ് എംഎല്‍എ അന്‍വര്‍ സാദത്തിന്റെ എതിരാളിയായിരുന്നു ഷെൽന. 18,886 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അന്‍വര്‍ സാദത്ത് വിജയിച്ചത്. സാദത്തിന് 73,703 വോട്ട് കിട്ടിയപ്പോള്‍ ഷെല്‍നയ്ക്ക് 54,817വോട്ടുകള്‍ ലഭിച്ചു.

ഷെൽന നിഷാദിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി.

Related Posts

Leave a Reply