ആലപ്പുഴ ഹരിപ്പാട് അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു. കൊൽക്കത്ത സ്വദേശി 42 കാരൻ ഓംപ്രകാശ് ആണ് കൊല്ലപ്പെട്ടത്. മത്സ്യ വില്പനയിലെ തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. ഹരിപ്പാട് നാരകത്തറയിലാണ് സംഭവം. ബാറിനു മുൻവശം റോഡിൽ കുത്തേറ്റ് കിടക്കുന്ന നിലയിലാണ് ഓം പ്രകാശിനെ കണ്ടെത്തിയത്. ഇവിടെ മീൻകട നടത്തുന്ന ആളാണ് കൊല്ലപ്പെട്ട ഓംപ്രകാശ്. മീൻ വിൽപ്പനയിലെ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സൂചന. മീൻ വാങ്ങിയ പണം ഗൂഗിൾ പേയിൽ ലഭിക്കാത്തതാണ് തർക്കത്തിന് കാരണമായതെന്നാണ് വിവരം. മലയാളിയായ പ്രതിയ്ക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു.