Kerala News

ആലപ്പുഴ: രാമങ്കരിയില്‍ വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ തട്ടിക്കൊണ്ടുപോയെന്ന് പരാതി

ആലപ്പുഴ: രാമങ്കരിയില്‍ വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ തട്ടിക്കൊണ്ടുപോയെന്ന് പരാതി. രാമങ്കരി വേഴപ്ര സ്വദേശി പുത്തന്‍പറമ്പില്‍ ബൈജുവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചാണ് ഒപ്പമുണ്ടായിരുന്ന യുവതിയെ തട്ടിക്കൊണ്ടുപോയത്.

യുവതിയുടെ മുന്‍ ഭര്‍ത്താവാണ് ആക്രമണം നടത്തിയതെന്നാണ് പരാതി. ബൈജു ഫോണില്‍ വിളിച്ചതറിഞ്ഞ് എത്തിയ അയല്‍ക്കാരാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തില്‍ കേസെടുത്ത രാമങ്കരി പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Posts

Leave a Reply