Kerala News

ആലപ്പുഴ മെഡിക്കൽ കോളേജില്‍ രോഗി മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപണം

ആലപ്പുഴ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗി മരിച്ചു. പുന്നപ്ര അഞ്ചിൽ വീട്ടിൽ ഉമൈബ (70) ആണ് മരിച്ചത്. ചികിത്സാ പിഴവെന്ന് ആരോപിച്ച് മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും പുലർച്ചെ കുത്തിയിരുന്ന് പ്രതിഷേധിച്ചു. അത്യാഹിത വിഭാഗത്തിന് സമീപമായിരുന്നു പ്രതിഷേധം. സ്ട്രോക്ക് വന്ന് ചികിത്സ തേടിയിരുന്ന ആളാണ് ഉമൈബ. പനിയെ തുടർന്ന് 20 ദിവസം ഇവര്‍ ചികിത്സയിൽ കഴിഞ്ഞു.

സ്ഥിതി ഗുരുതരമായതിനാൽ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയെങ്കിലും മരിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളേജിൽ മതിയായ ചികിത്സ കിട്ടാത്തതാണ് സ്ഥിതി ഗുരുതരമാകാൻ കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. ചികിത്സാ പിഴവ് അന്വേഷിക്കുമെന്ന ആശുപത്രി സൂപ്രണ്ടിൻ്റെ ഉറപ്പിൽ മൃതദേഹം വച്ചുള്ള പ്രതിഷേധം അവസാനിപ്പിച്ചു.

Related Posts

Leave a Reply