Kerala News

ആലപ്പുഴ തോട്ടപ്പള്ളിയിൽ ചാകര. തോട്ടപ്പള്ളി മുതൽ പുന്തല വരെയാണ് ചാകരപ്പാട്

ആലപ്പുഴ തോട്ടപ്പള്ളിയിൽ ചാകര പ്രത്യക്ഷപ്പെട്ടു. തോട്ടപ്പള്ളി മുതൽ പുന്തല വരെയാണ് ചാകരപ്പാട്. നത്തോലി, ചെമ്മീൻ ലഭ്യത കൂടി. ചാകര പ്രത്യക്ഷപ്പെട്ടെങ്കിലും മത്തിയുടെ ലഭ്യതയ്ക്ക് കുറവ്. മൂന്നുമാസത്തോളം നീണ്ട കള്ളക്കടലിനും കടൽക്ഷോഭത്തിനും ശേഷമാണ് ആശ്വാസമായി തോട്ടപ്പള്ളിയിൽ ചാകര പ്രത്യക്ഷപ്പെട്ടത്.

ജില്ലയുടെ മറ്റു തീരങ്ങളില്‍ ചാകര പ്രതിഭാസമില്ലാത്തിനാല്‍ ഭൂരിഭാഗം വള്ളങ്ങളും തോട്ടപ്പള്ളി ഹാര്‍ബറില്‍ എത്തിച്ചാണ് മല്‍സ്യബന്ധനത്തിന് പോകുന്നത്. പുന്തല, പുറക്കാട്, കരൂര്‍, ആനന്ദേശ്വരം ഭാഗങ്ങളിലാണ് തിരയുടെ ശക്തി കുറഞ്ഞത്.

ചെറിയ വള്ളങ്ങളും പൊന്തു വലക്കാരുമാണ് തോട്ടപ്പള്ളിയില്‍ മത്‌സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതില്‍ ഏറെയും. നൂറിലേറെ തൊഴിലാളികള്‍ കയറുന്ന കൂറ്റന്‍ ലെയ്‌ലന്റുകള്‍ കായംകുളത്താണ് അടുക്കുന്നത്.

Related Posts

Leave a Reply