Kerala News

ആലപ്പുഴ തുറവൂരിൽ പഴയ വീട് പൊളിച്ചുമാറ്റുന്നതിനിടയിൽ ഗൃഹനാഥന് ദാരുണാന്ത്യം.

ആലപ്പുഴ തുറവൂരിൽ പഴയ വീട് പൊളിച്ചുമാറ്റുന്നതിനിടയിൽ ഗൃഹനാഥന് ദാരുണാന്ത്യം. തുറവൂർ വളമംഗലം വടക്ക് മുണ്ടുപറമ്പിൽ പ്രദീപ് ആണ് വീടുപൊളിക്കുന്നതിനിടയിൽ ഭിത്തിക്കടിയിൽപ്പെട്ട് മരിച്ചത്. 56 വയസ്സായിരുന്നു.

പുതിയ വീട് വെച്ചതിനുശേഷം പഴയ വീട് പൊളിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.പുതിയ വീട് ലൈഫ് പദ്ധതി പ്രകാരം പണിതിരുന്നു. എന്നാൽ പഴയ വീട് അവിടെ നിലന്നിലിരുന്നു അത് പൊളിച്ചുമാറ്റുന്നതിനിടെയാണ് സംഭവം ഉണ്ടായത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോ‍ർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Related Posts

Leave a Reply