തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്കിടെ സ്വർണ മാല കവർച്ച നടത്തിയ പ്രതികൾ പിടിയിൽ. തമിഴ്നാട് സ്വദേശികളായ രണ്ട് സ്ത്രീകളെയാണ് പൊലീസ് പിടികൂടിയത്. തൂത്തുക്കുടി സ്വദേശികളായ മീനാക്ഷി, മാരി എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. അഞ്ച് പവൻ സ്വർണമാലയാണ് ഇവർ കവർന്നത്. തമ്പാനൂരിൽ പൊങ്കാലയിട്ട് മടങ്ങുന്നതിനിടെ പട്ടം സ്വദേശിയുടെ മാല പൊട്ടിച്ചെടുത്ത് ഓടുകയായിരുന്നു ഇവർ. പ്രതികളിൽ നിന്ന് മോഷ്ടിച്ച മാല പൊലീസ് കണ്ടെടുത്തു.
