Kerala News

ആറ്റുകാൽ ക്ഷേത്രത്തിലെ ആദ്യ വനിതാ പ്രസിഡന്റായി വി.ശോഭ ചുമതലയേറ്റു

ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റിന്റെ ആദ്യ വനിതാ പ്രസിഡന്റായി വി.ശോഭ ചുമതലയേറ്റു. സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാൽ ക്ഷേത്രത്തിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു വനിത പ്രസിഡന്റാകുന്നത്.

ഇന്ന് രാവിലെ വി.ശോഭ താക്കോൽ ഏറ്റുവാങ്ങിയ ശേഷം ഓഫീസിലെത്തി ചുമതലയേൽക്കുകയായിരുന്നു. നേരത്തെ വൈസ് പ്രസിഡന്റായിരുന്നു വി.ശോഭ.

കെഎസ്ഇബിയിൽ അസിസ്റ്റന്റ് എഞ്ചിനീയറായിരുന്ന വി.ശോഭ വിരമിച്ച ശേഷമാണ് ട്രസ്റ്റിൽ സജീവമായത്. പൊങ്കാല മഹോത്സവത്തിന്റെ പബ്ലിസിറ്റി കൺവീനർ, ഉത്സവത്തിന്റെ ആദ്യ വനിതാ ജനറൽ കൺവീനർ എന്നീ പദവികളും ശോഭ വഹിച്ചിട്ടുണ്ട്. കെ.ശരത്കുമാറാണ് സെക്രട്ടറി. പി.കെ.കൃഷ്ണൻ നായർ വൈസ് പ്രസിഡന്റും അനുമോദ് .എ.എസ് ജോയിന്റ് സെക്രട്ടറിയുമാകും. കഴിഞ്ഞ തവണ ചെയർപേഴ്‌സണായിരുന്ന എ.ഗീതാകുമാരിയെ ട്രഷററായി തിരഞ്ഞെടുത്തിരുന്നു. പുതിയ പ്രസിഡന്റിനൊപ്പം മറ്റ് ഭാരവാഹികളും ചുമതലയേറ്റു.

Related Posts

Leave a Reply