India News

ആഗ്രഹിച്ചത് പെൺകുഞ്ഞ്; ആൺകുട്ടിയെ കൊലപ്പെടുത്തി പിതാവ്

മധ്യപ്രദേശിൽ നവജാത ശിശുവിനെ കൊലപ്പെടുത്തി പിതാവ്. പെൺകുഞ്ഞ് ജനിക്കാത്തതിൽ നിരാശനായാണ് ആൺകുട്ടിയെ പിതാവ് കൊലപ്പെടുത്തിയത്. മധ്യപ്രദേശിലെ ബേതുൽ ജില്ലയിലാണ് സംഭവം. നേരത്തെ തന്നെ രണ്ട് ആൺകുട്ടികളുള്ളതിനാൽ മൂന്നാമത്തെ കുട്ടി പെൺകുഞ്ഞാവണമെന്നാഗ്രഹിച്ചിരുന്നു. എന്നാൽ, ആ കുട്ടിയും ആൺകുട്ടിയായിരുന്നു. ഇതോടെയാണ് പിതാവ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. ഭാര്യയെ മർദ്ദിച്ച് 12 ദിവസം പ്രായമായ കുഞ്ഞിനെ പിതാവ് കൊലപ്പെടുത്തുകയായിരുന്നു. മർദ്ദനത്തെ തുടർന്ന് ഭയന്ന യുവതി വീണ്ടും മർദ്ദനമേൽക്കുമെന്ന് ഭയന്ന് സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. തിരികെവന്നപ്പോൾ കുഞ്ഞ് കുടിലിൽ മരിച്ചുകിടക്കുന്നത് ശ്രദ്ധയിൽ പെട്ടു. കുഞ്ഞിൻ്റെ കഴുത്തിൽ ശ്വാസം മുട്ടിച്ചതിൻ്റെ പാടുകളുണ്ടായിരുന്നു എന്ന് പൊലീസ് പറഞ്ഞു. പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Related Posts

Leave a Reply