India News

അമ്മായിയപ്പനെ വാക്കിങ് സ്റ്റിക്കുകൊണ്ട് അടിച്ചുവീഴ്ത്തി ​മരുമകള്‍, വിദേശത്തിരുന്ന് സിസിടിയിൽ ഭർത്താവ് കണ്ടു

മംഗളൂരു: പ്രായമായ ഭർതൃപിതാവിനെ മരുമകൾ ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ പുറത്ത്. മംഗലാപുരം കുലശേഖരത്താണ് സംഭവം. പ്രായമായ ഭർതൃപിതാവിനെ വാക്കിങ് സ്റ്റിക്ക് കൊണ്ട് അടിക്കുകയും നിലത്തു തള്ളിയിട്ട് ഉപദ്രവിക്കുകയും ചെയ്തു. മകളുടെ പരാതിയുടെ തുടർന്ന്  മരുമകൾ സംഭവത്തിൽ ഉമാശങ്കരിയെ പൊലീസ് അറസ്റ്റ് ചെയ്തു. 87കാരനായ പത്മനാഭ സുവർണ എന്നയാൾക്കാണ് മരുമകളുടെ മർദ്ദനമേറ്റത്. മംഗലാപുരം അത്താവരയിലെ വൈദ്യുതി വകുപ്പിനെ ജീവനക്കാരിയാണ് ഉമാശങ്കരി. ഉമാശങ്കറിൻ്റെ ഭർത്താവ് പ്രീതം സുവർണ വിദേശത്താണ് ജോലി ചെയ്യുന്നത്. വിദേശത്തായിരുന്ന ഇയാൾ സിസി ക്യാമറ പരിശോധിച്ചപ്പോഴാണ് മരുമകളുടെ ക്രൂരത പുറത്തായത്. മാർച്ച് 9 ന് നടന്ന ഈ സംഭവം ഇന്നാണ് പുറത്തറിയുന്നത്. നിലവിൽ പരിക്കേറ്റ പത്മനാഭ സുവർണയെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഭർത്താവിന്റെ ആവശ്യപ്രകാരം പത്മനാഭ സുവർണയുടെ മകൾ പ്രിയ സുവർണയാണ് പരാതി നൽകിയത്. കങ്കനാടി നഗർ പോലീസ് സ്റ്റേഷനിൽ വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Related Posts

Leave a Reply