India News

അമ്മയെ മക്കൾ മരത്തിൽ കെട്ടിയിട്ട് തീക്കൊളുത്തി കൊന്നു

അ​ഗർത്തല: ത്രിപുരയിൽ സ്ത്രീയെ മരത്തിൽ കെട്ടിയിട്ട് തീക്കൊളുത്തി കൊന്നു. രണ്ട് മക്കളും മരുമകളും ചേർന്നാണ് കൊലപാതകം നടത്തിയത്. 55 കാരിയായ മിനതി ദേബ്നാഥിനെയാണ് കൊലപ്പെടുത്തിയത്. കുടുംബ പ്രശ്നത്തിന്റെ പേരിലാണ് കൊലപാതകം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

സംഭവത്തിൽ മിനതിയുടെ മക്കളായ റൺബീർ ദേബ്നാഥ്, ബിപ്ലബ് ദേബ്നാഥ്, റൺബീറിന്റെ ഭാര്യ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. വീടിന് പുറകിലുള്ള മരത്തിൽ കെട്ടിയിട്ട നിലയിൽ മിനതിയുടെ മൃതദേഹം പൊലീസ് കണ്ടെത്തി. പൊലീസ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു.

മൂന്ന് ആൺ മക്കളുള്ള മിനതി 2022 ൽ ഭർത്താവ് മരിച്ചതിന് പിന്നാലെ രണ്ട് മക്കൾക്കൊപ്പം ചമ്പക്നഗറിലാണ് കഴിയുന്നത്. മൂത്ത മകൻ അഗർത്തലയിൽ കഴിയുകയാണ്.

Related Posts

Leave a Reply