Entertainment Kerala News

അമ്മയുടെ യോഗം നാളെ മോഹന്‍ലാല്‍ വിളിച്ചെന്ന വാര്‍ത്തകള്‍ തള്ളി അമ്മ നേതൃത്വം.

മലയാള ചലച്ചിത്ര താരങ്ങളുടെ കൂട്ടായ്മയായ അമ്മയുടെ യോഗം നാളെ മോഹന്‍ലാല്‍ വിളിച്ചെന്ന വാര്‍ത്തകള്‍ തള്ളി അമ്മ നേതൃത്വം. മോഹന്‍ലാല്‍ യോഗം വിളിച്ചിട്ടില്ലെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ ട്വന്റിഫോറിനോട് സ്ഥിരീകരിച്ചു. വാര്‍ത്ത തെറ്റെന്ന് അഡ്‌ഹോക് കമ്മിറ്റി അംഗങ്ങളും സ്ഥിരീകരിച്ചു. യോഗത്തിനെ കുറിച്ച് ഒരറിവും തനിക്കില്ലെന്ന് ജഗദീഷും പ്രതികരിച്ചിട്ടുണ്ട്.

ജനറല്‍ ബോഡി നയം തീരുമാനിക്കാന്‍ നാളെ അമ്മയുടെ അടിയന്തര യോഗം മോഹന്‍ലാല്‍ വിൡച്ചുവെന്നായിരുന്നു പ്രചരിച്ച വാര്‍ത്ത. യോഗത്തിനായി ആലോചന പോലുമില്ലെന്നും സമീപഭാവിയിലും യോഗം നടത്താന്‍ തീരുമാനിച്ചിട്ടില്ലെന്നും അഡ്‌ഹോക് കമ്മിറ്റി അറിയിച്ചു. ചില ചാനലുകളുടെ വ്യാജ വാര്‍ത്തകളില്‍ വഞ്ചിതരാകരുതെന്നും അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി പ്രതിനിധികള്‍  പ്രതികരിച്ചു.

Related Posts

Leave a Reply