Kerala News

അമ്പലപ്പുഴയില്‍ നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം ക്ഷേത്രക്കുളത്തില്‍

അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം താത്കാലികമായി അടച്ചു. അമ്പലപ്പുഴയില്‍ നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം ക്ഷേത്രക്കുളത്തില്‍ നിന്ന് ലഭിച്ചതിന് പിന്നാലെയാണ് ക്ഷേത്രം അടച്ചത്. അമ്പലപ്പുഴ സ്വദേശി മുകേഷിൻ്റെ മൃതദേഹമാണ് ക്ഷേത്രക്കുളത്തിൽ നിന്ന് കിട്ടിയത്. ഇദ്ദേഹത്തെ കാണാതായതിന് പിന്നാലെ നാട്ടുകാര്‍ തെരച്ചിൽ നടത്തിയിരുന്നു.

ഇനി ക്ഷേത്രക്കുളം വറ്റിച്ച്, പരിഹാര ക്രിയകൾ നടത്തിയ ശേഷം മാത്രമേ ക്ഷേത്രം തുറക്കൂവെന്നാണ് ഭരണസമിതിയുടെ അറിയിപ്പ്. ക്ഷേത്രക്കുളത്തിൻ്റെ കൽപ്പടവിൽ നിന്ന് യുവാവിൻ്റെ ചെരുപ്പ് കണ്ടെടുത്തതോടെ കുളത്തിൽ ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ തെരച്ചിൽ നടത്തി.

ഇവിടെ നിന്ന് കണ്ടെത്തിയ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പിന്നാലെയാണ് ക്ഷേത്രം അടച്ചത്. മുകേഷിൻ്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം പരിശോധനയടക്കം പൂര്‍ത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Related Posts

Leave a Reply