അമേരിക്കയിലെ ലൂവിസ്റ്റണിൽ ഉണ്ടായ വെടിവെപ്പിൽ 16 പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ അറുപതിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. കൂട്ട വെടിവയ്പ്പിലെ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സംശയിക്കുന്നയാളുടെ ചിത്രങ്ങൾ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്. ആക്രമണത്തിന് ശേഷം പ്രതി ഒളിവിൽ പോയെന്ന് പൊലീസ് പറഞ്ഞു. ബാർ ഉൾപ്പെടെയുള്ള അധിക സ്ഥലങ്ങളിൽ വെടിയുതിർത്തതായി റിപ്പോർട്ടുകളുണ്ട്. സ്ഥിതിഗതികൾ വിലയിരുത്തി വരികയാണെന്ന് അധികൃതർ അറിയിച്ചു. ജനങ്ങൾക്ക് ജാഗ്രത നിർദേശം പുറപ്പെടുവിക്കുകയും ചെയ്തു.
