India News International News

അമേരിക്കയിലെ ന്യൂജഴ്സിയിൽ നാലംഗ ഇന്ത്യൻ കുടുംബം മരിച്ച നിലയിൽ

അമേരിക്കയിലെ ന്യൂജേഴ്സിയിൽ നാലം​ഗ ഇന്ത്യൻ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി. തേജ് പ്രതാപ് സിംഗ് (43), ഭാര്യ സോണാൽ പരിഹർ (42) എന്നിവരും അവരുടെ 10 വയസ്സുള്ള ആൺകുട്ടിയും 6 വയസ്സുള്ള പെൺകുട്ടിയുമാണ് മരിച്ചത്. ന്യൂജേഴ്‌സിയിലെ പ്ലെയിൻസ്‌ബോറോയിലാണ് ഒരു കുടുംബത്തിലെ നാല് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഭാര്യയേയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി എന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ വൈകീട്ടാണ് പൊലീസിന് വിവരം ലഭിച്ചത്. എപ്പോഴാണ് മരണം സംഭവിച്ചതെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്.

മരണകാരണം സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ കൊലപാതകമായിട്ടാണ് പൊലീസ് അന്വേഷിക്കുന്നത്. പോസ്റ്റ് മോർട്ടത്തിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്തുവരൂ. ഈ പ്രദേശത്ത് കൂടുതൽ ഇന്ത്യക്കാർ താമസിച്ചു വരുന്ന സ്ഥലമാണ്.

Related Posts

Leave a Reply