ന്യൂഡല്‍ഹി: ബിജെപി ദേശീയ സെക്രട്ടറിയും എ കെ ആന്റണിയുടെ മകനുമായ അനില്‍ കെ ആന്റണിയെ ബിജെപി ദേശീയ വക്താവായി നിയമിച്ചു. അനിലിനെ ബിജെപി ദേശീയ സെക്രട്ടറിയായി കഴിഞ്ഞ മാസമാണ് നിയമിച്ചത്. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയാണ് നിയമനം നടത്തിയത്. ദേശീയ ചാനലുകളിൽ അടക്കം ചർച്ചകളിൽ ബിജെപിയെ പ്രതിനിധീകരിച്ച് അനിലിന് പങ്കെടുക്കാൻ കഴിയും. കഴിഞ്ഞ ബിജെപി സ്ഥാപക ദിനത്തിലാണ് അനിൽ ആൻറണി പാർട്ടിയിൽ അംഗത്വം സ്വീകരിച്ചത്.
കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനറും എഐസിസി സോഷ്യല്‍ മീഡിയ കോഓര്‍ഡിനേറ്റുമായിരുന്നു അനില്‍ ആന്റണി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ബിബിസി ഡോക്യുമെന്ററിക്കെതിരെ പ്രതികരിച്ചതിന് പേരില്‍ വിവാദത്തിലായതോടെ എല്ലാ പദവികളില്‍നിന്നും രാജിവെച്ചിരുന്നു. തുടർന്നാണ് അനിൽ ആന്റണി ബിജെപിയിൽ ചേർന്നത്.