Kerala News

അട്ടപ്പാടിയിൽ വീണ്ടും നവജാതശിശു മരണം

അട്ടപ്പാടിയിൽ വീണ്ടും നവജാതശിശു മരണം. ഒരു ദിവസം മാത്രം പ്രായമായ പെൺകുഞ്ഞ് മരിച്ചു. ഷോളയൂർ വെള്ളക്കുളം സ്വദേശികളായ ദീപ- മണികണ്ഠൻ ദമ്പതികളുടെ ഒരു ദിവസം പ്രായമായ പെൺകുഞ്ഞാണ് മരിച്ചത്.

ഇന്നലെ രാവിലെ തൃശൂർ മെഡിക്കൽ കോളേജിൽ ആയിരുന്നു പ്രസവം. ഇന്നലെ രാവിലെ 11 മണിയോടെ തൃശൂർ മെഡിക്കൽ കോളജിൽ വച്ചായിരുന്നു മരണം. അട്ടപ്പാടിയിൽ നിരവധി മരണങ്ങളാണ് ഈ വർഷവും നടന്നത്.

തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. ഈ മാസം നാലാം തിയ്യതിയാണ് ദീപയെ തൃശൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞിനെ പുറതെടുത്തത്. അമ്മ ദീപ അരിവാൾ രോഗ ബാധിതയാണ്.

Related Posts

Leave a Reply