Kerala News

SFIO അന്വേഷണത്തിനെതിരായ KSIDC ഹർജി; ഷോൺ ജോർജ് ഹൈക്കോടതിയിൽ

SFIO അന്വേഷണത്തിനെതിരായ KSIDC ഹർജി, കക്ഷി ചേരൽ അപേക്ഷ നൽകി ഷോൺ ജോർജ്. ഷോൺ ജോർജിന്റെ ഹർജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. ഇതിനുള്ള അപേക്ഷ പരാതിക്കാരനായ ഷോണ്‍ ജോര്‍ജ് ഹൈക്കോടതിയില്‍ നല്‍കി. ഷോണ്‍ ജോര്‍ജ്ജിന്റെ അപേക്ഷ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. സിഎംആര്‍എല്‍ – എക്സാലോജിക് കരാറില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്റെ അന്വേഷണം പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി എസ്എഫ്ഐഒ നല്‍കിയ സമന്‍സ് ചോദ്യം ചെയ്താണ് കെഎസ്ഐഡിസി ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ അന്വേഷണം സ്റ്റേ ചെയ്യണമെന്ന കെഎസ്ഐഡിസിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചിട്ടില്ല. തന്റെ പരാതി അനുസരിച്ചാണ് എസ്എഫ്ഐഒ അന്വേഷണം പുരോഗമിക്കുന്നത്. തന്റെ ആവശ്യത്തില്‍ പൊതുതാല്‍പര്യമുണ്ട്. അതിനാല്‍ കക്ഷി ചേര്‍ക്കണമെന്നുമാണ് ഷോണ്‍ ജോര്‍ജിന്റെ ആവശ്യം. ഷോണ്‍ ജോര്‍ജിന്റേത് ഉള്‍പ്പടെയുള്ള ഹര്‍ജികള്‍ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും.

Related Posts

Leave a Reply