Kerala News

KSRTC ബസ്സിന് കുറുകെ സീബ്ര ലൈനിൽ കാറിട്ടു തടഞ്ഞ മേയർ ആര്യ രാജേന്ദ്രന്റെ വാദം പൊളിയുന്ന CCTV ദൃശ്യങ്ങൾ പുറത്ത്…

തിരുവനന്തപുരം. പാളയം സാഫല്യം കോംപ്ലക്സ് മുന്നിൽ KSRTC ഡ്രൈവർ യദുവും മേയർ ആര്യ രാജേന്ദ്രനും തമ്മിലുണ്ടായ വാക്കേറ്റത്തിന്റെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നു. പാളയം സഫല്യം കോംപ്ലക്സിന് മുന്നിലുള്ള സീബ്ര ലൈനിന് കുറുകെ മേയർ ആര്യ രാജേന്ദ്രൻ സഞ്ചരിച്ചിരുന്ന കാർ നിർത്തി KSRTC ബസിനെ തടയുകയായിരുന്നു.
ശനിയാഴ്ച രാത്രി 9:45 നായിരുന്നു സംഭവം. പ്ലാമൂട് പിഎംജി മുതൽ പാളയം വരെ മേയറുടെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്നായിരുന്നു ആരോപണം. ഇതോടെ ബസ്സിനു മുന്നിൽ കാർ വട്ടം നിർത്തിയിട്ടു ഇരു കൂട്ടരും തമ്മിൽ വാക്കേറ്റം ഉണ്ടായി. സംഭവത്തിന് പിന്നാലെ KSRTC ഡ്രൈവർ യദുവിനെതിരെ മേയർ പോലീസിനെ കൊണ്ട് കേസെടുപ്പിക്കുകയായിരുന്നു.

വാഹനത്തിൽ രണ്ട് സ്ത്രീകൾ ഉണ്ടായിരുന്നുവെന്നും ഇവർക്ക് നേരെ ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചതാണ് തന്നെ പ്രകോപിപ്പിച്ചതെന്നും മേയർ പറഞ്ഞു. സിഗ്നലിൽ ബസ് നിർത്തിയപ്പോഴാണ് ഡ്രൈവറെ ചോദ്യം ചെയ്തതെന്നും വാഹനം സൈഡ് കൊടുക്കാത്തതിൽ അല്ല പ്രശ്നം അശ്ലീലആംഗ്യം കാണിച്ചതാണ് പ്രശ്നമെന്നും ഇതിൽ നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്നും ഡ്രൈവർ ലഹരി ഉപയോഗിച്ചിരുന്നതായി മേയർ ആര്യ രാജേന്ദ്രൻ
ആരോപിച്ചു…

Related Posts

Leave a Reply