അനുവാചകന്റെ ഭാവനകൾക്ക് അനുസൃതമായ അർത്ഥ തലങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ഒരുപിടി കവിതകളുടെ സമാഹാരം.. ഡോക്ടർ മാളവിക എഴുതിയ ” A Day Old Woes and Vices എന്ന പുസ്തകത്തിന്റെ പ്രകാശനം തിരുവനന്തപുരം പ്രസ് ക്ലബ്ബ് T N G ഹാളിൽ വച്ച് ഇന്ന് വൈകുന്നേരം 4 മണിക്ക്. റിട്ട. ചീഫ് സെക്രട്ടറിയും പ്രശസ്ത കവിയും ഗാന രചയിതാവുമായ ശ്രീ.കെ.ജയകുമാർ(I A S) അവതാരിക നിർവഹിക്കും. ആദ്യ പുസ്തകം സ്വീകരിക്കുന്നത് കവിയും സാമൂഹ്യപ്രവർത്തകനുമായ ശ്രീ കാര്യവട്ടം ശ്രീകണ്ഠൻ നായർ. പ്രസ്തുത ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നത് ശ്രീ എ പി എം മുഹമ്മദ് ഹനീഷ് (I A S) ബഹു: പ്രിൻസിപ്പൽ സെക്രട്ടറി ആരോഗ്യ കുടുംബക്ഷേമ വകുപ്പ് & ആയുഷ് വകുപ്പ് ഗവൺമെന്റ് ഓഫ് കേരള.
പുസ്തകത്തിന്റെ സാഹിത്യ അവതരണം മുൻ ജോയിൻ കമ്മീഷണർ (എൻട്രിസ് എക്സാംസ് കേരള) ഡോക്ടർ കെ പി ജയ് കിരൺ നിർവഹിക്കും. തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി ശ്രീ.കെ. എൻ.സാനു അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ശ്രീ. എസ്.എസ് ലാൽ ( director, Re Act- Asia pacifIc, ശ്രീ ലിയോൺ.എം.എ. വാഹിബ്. പ്രൊഫസർ. റ്റി. ഗിരിജ. എന്നിവർ ആശംസകൾ അർപ്പിക്കും. ശ്രീ രവീന്ദ്രന്റെയും,ടി.കെ ജയകുമാരിയുടെയും മകളായ മാളവിക ഡോക്ടർ എന്ന നിലയിൽ തന്റെ ഔദ്യോഗിക ജീവിതത്തിൽ അർപ്പണ മനോഭാവത്തോടെയും നിസ്വാർത്ഥ സേവനത്തിലൂടെയും വ്യക്തമുദ്ര പതിപ്പിച്ച മാളവിക,2020 -21 കോവിഡ് കാലഘട്ടത്തിലെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ മുൻനിര യോദ്ധാക്കളിൽ ഒരാളായിരുന്നു. തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ ഇന്ന് നടക്കുന്ന പുസ്തക പ്രകാശനത്തിൽ എല്ലാവരെയും ക്ഷണിച്ചുകൊള്ളുന്നു…