മാവേലിക്കര: യുകെയിലേക്ക് ജോലിക്കുള്ള വിസ തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് നിരവധി പേരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ പ്രതി പിടിയില്‍. മാവേലിക്കര ഉൾപ്പെടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പണം തട്ടിയ യുവാവിനെയാണ് മാവേലിക്കര പൊലീസ് അറസ്റ്റ് ചെയ്തത്. കോട്ടയം ഗാന്ധി നഗർ ഏറ്റുമാനൂർ
പെരുവണ്ണാമൂഴി: കോഴിക്കോട് പെരുവണ്ണാമൂഴിയില്‍ ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അധ്യാപകനെ സ്കൂള്‍ മാനേജ്മെന്‍റ് സസ്പെന്‍റ് ചെയ്തു. പതിനഞ്ച് ദിവസത്തേക്കാണ് സസ്പെന്‍ഷന്‍. അതേസമയം പോക്സോ ചുമത്തി കേസെടുത്തിട്ടും അധ്യാപകനെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിക്കെതിരെ പ്രതിഷേധം ശക്തമാണ് എയ്ഡഡ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാായ പെണ്‍കുട്ടി ശാരീരിക അസ്വസ്ഥതകളെ
കൊച്ചിയിൽ തപാൽ വഴി ലഹരി ഇടപാട് നടത്തിയ കേസിൽ രണ്ട് പേർ കൂടി പിടിയിൽ. ഇന്നലെ അഞ്ച് പേരെ നാർക്കോട്ടിക്സ് കണ്ട്രോൾ ബ്യുറോ കാസ്റ്റിഡിയിൽ എടുത്തിരുന്നു. ജർമനിയിൽ നിന്നും ലഹരി എത്തിച്ചുവെന്നാണ് കണ്ടെത്തൽ. വിവിധ സാധനങ്ങളിൽ ഒളിപ്പിച്ചും അല്ലാതെയുമാണ് ലഹരിക്കടത്ത് വ്യാപകമാകുന്നത്. അന്യസംസ്ഥാനങ്ങളിൽ നിന്ന് മാരകമയക്കുമരുന്നുകൾ എത്തുന്നുണ്ട്. വാങ്ങുന്നവരിലും വില്ക്കുന്നവരിലും
വിതുരയിലെ കൊലപാതകത്തിൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പാലോട് ഊറൻമൂട് സ്വദേശി അച്ചുവിനെയാണ് വിതുര പൊലീസ് അറസ്റ്റ് ചെയ്തത്. കഴുത്തിൽ കയർ കുരുക്കിയാണ് സുനിലയെ കൊന്നത് എന്ന് പൊലീസിനോട് പ്രതി സമ്മതിച്ചു. സുനിലയെ കൊന്ന ശേഷം മൃതദേഹത്തിനരികിൽ കിടന്ന് പിറ്റേ ദിവസമാണ് പ്രതി അവിടെ നിന്നും പോയത്. പനയമുട്ടത്ത് വെച്ചാണ് പ്രതിയെ പൊലീസ് പിടികൂടുന്നത്. ഇയാളെ നാളെ കോടതിയിൽ ഹാജരാക്കും.
85 ലക്ഷം രൂപ തട്ടിയെടുത്തതായി കോൺഗ്രസ് എസ് ജില്ലാ വൈസ് പ്രസിഡണ്ടിനെതിരെ പരാതി . രാഷ്ട്രീയ ബന്ധമാണ് പ്രതിയെ അറസ്റ്റ് ചെയ്യാത്തതെന്ന് ആരോപിച്ച് പരാതിക്കാർ ചേരാനല്ലൂർ പൊലീസ് സ്റ്റേഷനിൽ കുത്തിയിരിപ്പ് സമരം നടത്തുന്നു. കോൺഗ്രസ് നേതാവ് രമ്യ ഷിയാസിനെതിരെയാണ് തട്ടിപ്പിനിരയായവർ പരാതി നൽകിയത്. രാഷ്ട്രീയ ബന്ധമാണ് പ്രതിയെ അറസ്റ്റ് ചെയാത്തതെന്ന് പരാതിക്കാർ പറയുന്നു. 10 ലക്ഷം മുതൽ 15
തിരുവനന്തപുരം: ഒന്നര വയസ്സുകാരനെ കിണറിലെറിഞ്ഞു കൊന്ന കേസിലെ പ്രതിയെ കാട്ടാക്കട കോടതി റിമാന്‍ഡ് ചെയ്തു. കൊല്ലപ്പെട്ട കുട്ടിയുടെ അമ്മയുടെ സഹോദരി ഉറിയാക്കോട് സൈമണ്‍റോഡ് അറുതലാംപാട് അങ്കണവാടിയ്ക്കു സമീപം തത്ത്വമസിയില്‍ വാടകയ്ക്കു താമസിക്കുന്ന മഞ്ചുവെന്ന് വിളിക്കുന്ന ബിന്ദു(36)വിനെയാണ് കാട്ടാക്കട കോടതി റിമാന്‍ഡ് ചെയ്തത്. മഞ്ചുവിന്റെ മൂത്തസഹോദരി സിന്ധുവിന്റെ മകന്‍ അനന്തനാണ്
കോട്ടയം : പത്തനംതിട്ട വെച്ചൂച്ചിറയിൽ നിന്നും കാണാതായ ഡിഗ്രി വിദ്യാർത്ഥിനി ജെസ്നയുടെ തിരോധാന കേസിലെ സിബിഐ റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. തിരോധാനത്തിന് മതതീവ്രവാദവുമായി ബന്ധങ്ങളൊന്നുമില്ലെന്നാണ് സിബിഐ കണ്ടെത്തൽ. ജെസ്‌ന മരിച്ചുവെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അച്ഛനെയും ആൺ സുഹൃത്തിന്റെയും നുണ പരിശോധന നടത്തിയിരുന്നു. ഇതിലൊന്നും തെളിവ് കിട്ടിയില്ല. ജെസ്‌ന സമൂഹ
കണ്ണൂർ: പാപ്പാഞ്ഞിയുടെ മാതൃകയിലുള്ള ഗവർണറുടെ കോലം കത്തിച്ച് എസ്എഫ്ഐ. പയ്യാമ്പലം ബീച്ചിൽ പുതുവർഷ ആഘോഷത്തിന്റെ ഭാഗമായാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കോലം കത്തിച്ചത്. ഗവർണർക്കെതിരായ പ്രതിക്ഷേധങ്ങളുടെ തുടർച്ചയാണിതെന്ന് എസ്എഫ്ഐ പ്രതികരിച്ചു. സംസ്ഥാന പ്രസിഡന്റ് അനുശ്രീയാണ് 30 അടി ഉയരമുള്ള ഗവർണറുടെ കോലം കത്തിച്ചത്. സര്‍വ്വകലാശാലകളുടെ ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ക്കെതിരെ
കൊച്ചി: കഞ്ചാവിന്റെ ഗുണനിലവാരത്തെചൊല്ലിയുണ്ടായ തർക്കത്തിനിടെ 4 പേർ അറസ്റ്റിൽ. കൊച്ചിയിലെ ലഹരിമാഫിയ സംഘത്തിലെ നാലുപേരാണ് അറസ്റ്റിലായത്. മണ്ണാർക്കാട് സ്വദേശികളായ അനസ്, അബുതാഹിർ, ഹരിപ്പാട് സ്വദേശികളായ അതുൽദേവ്, രാഹുൽ എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് രണ്ട് കിലോ കഞ്ചാവും എംഡിഎംഎയും പിടികൂടി. ന്യൂഇയർ ലക്ഷ്യമിട്ട് വാങ്ങിയ കഞ്ചാവിന്റെ പേരിലാണ് തർക്കമുണ്ടായതെന്ന് പൊലീസ്
പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് രജീന്ദ്രകുമാര്‍ (59) അന്തരിച്ചു. മാതൃഭൂമി കോഴിക്കോട് ഹെഡ് ഓഫീസില്‍ പരസ്യവിഭാഗത്തില്‍ സെക്ഷന്‍ ഓഫീസറായിരുന്നു. എക്‌സിക്കുട്ടൻ എന്ന കാർട്ടൂൺ കോളം രജീന്ദ്രകുമാറിന്‍റേതാണ്. അർബുദ ബാധിതനായി ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കാരികേച്ചർ രചനയ്ക്ക് അന്തർ ദേശീയ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട് രജീന്ദ്രകുമാർ.