ശതകോടീശ്വരൻ ജെഫ് ബെസോസിന്റെ കമ്പനിയായ ബ്ലൂ ഒറിജിന്റെ ഏഴാം ദൗത്യത്തിൽ ഭാഗമായി ഗോപിചന്ദ് തോട്ടക്കുറ. ബ്ലൂ ഒറിജിന്റെ ‘എൻ.എസ്-25’ ദൗത്യമാണ് ഞായറാഴ്ച ബഹിരാകാശത്തു പോയി തിരികെയെത്തിയത്. ടെക്സസിലെ വാൻ ഹോണിലുള്ള ബ്ലൂ ഒറിജിന്റെ ബഹിരാകാശകേന്ദ്രത്തിൽനിന്ന് ഇന്ത്യൻസമയം രാത്രി 8.06-നായിരുന്നു വിക്ഷേപണം.
വാഷിങ്ടൺ: ചന്ദ്രനിൽ ഇനി പേടകങ്ങളും ഉപഗ്രഹങ്ങളും മാത്രമല്ല, ട്രെയിനുകളുമോടും. ബഹിരാകാശ രംഗത്തെ പരീക്ഷങ്ങൾക്ക് നേതൃത്വം നൽകുന്ന നാസ തന്നെയാണ് ഇക്കാര്യം പുറത്ത് വിട്ടത്. ഫ്‌ളെക്‌സിബിൾ ലെവിറ്റേഷൻ ഓൺ എ ട്രാക്ക് (ഫ്‌ളോട്ട്)എന്ന പേരിലാണ് നാസ പദ്ധതിക്കു തുടക്കമിട്ടിരിക്കുന്നത്. ചന്ദ്രനിലേക്കു വിക്ഷേപിക്കുന്ന പേടകങ്ങളിലുള്ള പേലോഡിന് സുഗമമായി ചന്ദ്രോപരിതലത്തിലൂടെ സഞ്ചരിക്കാനുള്ള
രാജ്യത്തെ ഏറ്റവും ഭാരം കുറഞ്ഞ ബുള്ളറ്റ് പ്രൂഫ് വെസ്റ്റ് വിജയകരമായി വികസിപ്പിച്ച് ഡിഫൻസ് റിസർച്ച് ആൻ്റ് ഡെവലപ്പ്മെൻ്റ് ഓർഗനൈസേഷൻ (ഡിആർഡിഒ). വെടിയുണ്ടകളിൽ നിന്ന് സംരക്ഷണം നൽകുന്ന ഏറ്റവും ഭാരം കുറഞ്ഞ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റാണ് വികസിപ്പിച്ചെടുത്തത്. ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷനാണ് ജാക്കറ്റ് നിർമിച്ചിരിക്കുന്നത്. പുതിയ
ബുള്ളറ്റ് ട്രെയിൻ തദ്ദേശീയമായി നിർമ്മിക്കാൻ ഇന്ത്യൻ റെയിൽവേ. മണിക്കൂറിൽ 250 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാനാകുന്ന ട്രെയിനാണ് പരിഗണനയിൽ. നിലവിലുള്ള ട്രെയിനുകളുടെ വേഗതയെ വെല്ലുന്ന ട്രെയിനാണ് നിർമിക്കുന്നതെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ റെയിൽവേയുടെ ചെന്നൈയിലെ ഇൻ്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് (ഐസിഎഫ്) ബുള്ളറ്റ്
തിരുവനന്തപുരം: ഗഗൻയാൻ ദൗത്യം 2025ൽ ഉണ്ടാകുമെന്ന് ഇസ്രോ ചെയർമാൻ എസ്.സോമനാഥ്. വിക്ഷപണത്തിന് മുമ്പ് മൂന്ന് തവണ ആളില്ലാ ദൗത്യങ്ങൾ നടത്തും. ആദ്യ ആളില്ലാ ദൗത്യം ഈ വർഷം ജൂലൈ മാസത്തോടെയുണ്ടാകും. അടുത്ത വർഷം രണ്ട് ആളില്ല ദൗത്യങ്ങൾ കൂടി നടത്തുമെന്നും ഇസ്രോ ചെയർമാൻ പ്രതികരിച്ചു. ‘ഗഗൻയാൻ ദൗത്യസംഘത്തിലെക്ക് തെരഞ്ഞെടുക്കപ്പെട്ട നാല് പേരും മികച്ച പരിശീലനം കിട്ടിയവരാണ്.
ഐഎസ്ആര്‍ഒ ഗഗന്‍യാന്‍ ദൗത്യത്തില്‍ മലയാളിയും പങ്കാളിയാകും. ബഹിരാകാശ യാത്രികരില്‍ ഒരാള്‍ മലയാളിയാണ്. 2025ല്‍ വിക്ഷേപിക്കുന്ന ഗഗന്‍യാന്‍ ദൗത്യത്തില്‍ വ്യോമസേനയുടെ ഫൈറ്റര്‍ പൈലറ്റുമാരിലെ തെരഞ്ഞെടുക്കപ്പെട്ട നാല് പേരില്‍ നിന്നാകും ബഹിരാകാശ യാത്രികരെ തീരുമാനിക്കുക. ബഹിരാകാശ യാത്രികരുടെ പേരുവിവരങ്ങള്‍ പ്രധാനമന്ത്രി ഇന്ന് തിരുവനന്തപുരത്ത് പ്രഖ്യാപിക്കും. ബിജെപി സംസ്ഥാന അധ്യക്ഷന്‍
ഇന്ത്യയുടെ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹമായ ഇൻസാറ്റ്- ത്രീ ഡി എസ് വിക്ഷേപണം ഇന്ന് . ഐഎസ്ആര്‍ഒ നിര്‍മിച്ച അത്യാധുനിക കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹമായ ഇന്‍സാറ്റ് 3ഡി എസിന്റെ വിക്ഷേപണം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ വൈകീട്ട് 5.35-നാണ് നടക്കുക. ജിഎസ്എല്‍വി എഫ്-14 ആണ് വിക്ഷേപണ വാഹനം. ജിഎസ്എല്‍വിയുടെ പതിനാറാം ദൗത്യമാണ് ഈ വിക്ഷേപണം.പ്രകൃതി ദുരന്തങ്ങളുടെ
ബെംഗളൂരു: ഇന്ത്യയുടെ അഭിമാന സൗരദൗത്യമായ ആദിത്യ എൽ 1 ഇന്ന് ലക്ഷ്യസ്ഥാനത്തെത്തും. വൈകിട്ട് നാല് മണിയോടെ ലഗ്രാഞ്ച് പോയിന്റ് വണ്ണിന് ചുറ്റുമുള്ള ഹാലോ ഓർബിറ്റിലെത്തും. ദൗത്യം വിജയകരമായാൽ ഐഎസ്ആർഒയ്ക്കും രാജ്യത്തിനും അത് അഭിമാന നേട്ടമായി മാറും. 126 ദിവസത്തെ യാത്രയ്ക്കൊടുവിൽ 15 ലക്ഷം കിലോമീറ്റർ സഞ്ചരിച്ചാണ് ആദിത്യ എൽ വൺ ലഗ്രാഞ്ച് പോയിന്റ് വണ്ണിലെത്തുന്നത്. ഭൂമിയുടേയും സൂര്യന്റെയും
ബഹിരാകാശത്ത് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പരീക്ഷണം വിജയിപ്പിച്ച് ഐഎസ്ആർഒ. ഫ്യുവൽ സെൽ പവർ സിസ്റ്റം പരീക്ഷണമാണ് വിജയം കണ്ടത്. 350 കിലോമീറ്റർ ഉയരത്തിൽ 180 വാൾട്ട് വൈദ്യുതിയാണ് ഫ്യുവൽ സെൽ ഉൽപ്പാദിപ്പിച്ചത്. ഇസ്‌റോയുടെ വിക്രം സാരാഭായ് സ്‌പേസ് സെന്‍റർ (വിഎസ്‌എസ്‌സി) ആണ് ഫ്യുവൽ സെൽ നിർമിച്ചത്. ഹൈഡ്രജനും ഓക്‌സിജനും ഉപയോഗിച്ചാണ് വൈദ്യുതി ഉൽപാദിക്കുന്നതെന്നും ഇതിൽ നിന്ന്
ന്യൂഡൽഹി: ഇന്ത്യയുടെ സൗരദൗത്യമായ ആദിത്യ എൽ 1 പകർത്തിയ സൂര്യന്റെ ഫുൾ ഡിസ്‌ക് ചിത്രങ്ങൾ പുറത്തുവിട്ട് ഐഎസ്‌ഐർഒ. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് ഐഎസ്‌ഐർഒ ചിത്രങ്ങൾ പുറത്തുവിട്ടത്. പേടകത്തിലെ സോളാർ അൾട്രാവയലറ്റ് ഇമേജിംഗ് ടെലിസ്കോപ്പ് (SUIT) എന്ന പേലോഡ് ഉപയോഗിച്ചാണ് ആദിത്യ എൽ 1 ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. 200- 400 നാനോമീറ്റർ തരംഗദൈർഘ്യത്തിൽ, വിവിധ ഫിൽട്ടറുകൾ ക്രമീകരിച്ച്