Home Archive by category Technology
India News Technology

ചന്ദ്രയാന്‍-4 മിഷന് പച്ചക്കൊടി നല്‍കി കേന്ദ്രം.

ചന്ദ്രയാന്‍-4 മിഷന് പച്ചക്കൊടി നല്‍കി കേന്ദ്രം. ചന്ദ്രയാന്‍ ദൗത്യമായ ചന്ദ്രയാന്‍ 3 യുടെ വിജയത്തിന് പിന്നാലെയാണ് കേന്ദ്രനീക്കം. ചന്ദ്രനില്‍ നിന്നും കല്ലും മണ്ണും ഭൂമിയിലേക്ക് എത്തിക്കുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം. ഇതിന് പുറമെ ശുക്രനിലേക്കുള്ള ദൗത്യത്തിനും മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള
International News Technology

ബഹിരാകാശ നിലയത്തിലെ ജീവിതത്തില്‍ ബുദ്ധിമുട്ടില്ലെന്ന് സുനിത വില്യംസ്

ബഹിരാകാശ നിലയം സന്തോഷകരമായ സ്ഥലമാണെന്നും, ഇവിടെയുളള ജീവിതം താന്‍ ഒരുപാട് ഇഷ്ടപ്പെടുന്നുവെന്നും സുനിത വില്യംസ്. അന്താരാഷ്ട്ര ബഹിരാകാശ നിലയിത്തില്‍ നിന്നും നടത്തിയ വീഡിയോ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ബഹിരാകാശ നിലയത്തിലെ ജീവിതം അത്ര ബുദ്ധിമുട്ടേറിയതല്ലെന്നും അവര്‍ പറഞ്ഞു. സ്റ്റാര്‍ലൈനറിലൂടെ തന്നെ ദൗത്യം പൂര്‍ത്തിയാക്കാനും ഭൂമിയിലേക്ക് തിരിച്ചു വരാനും
Technology

ഐഫോൺ 16 അവതരിപ്പിക്കാനൊരുങ്ങി ആപ്പിൾ.

വാർഷിക ഐഫോൺ ഇവന്റിൽ നെക്സ്റ്റ് ജനറേഷൻ സിരീസിലെ ഐഫോൺ 16 അവതരിപ്പിക്കാനൊരുങ്ങി ആപ്പിൾ. ഐഫോൺ 16, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്സ് എന്നിവ ആയിരിക്കാം ഇവന്റിൽ ലോഞ്ച് ചെയ്യുന്നത്. ഗ്ലോടൈം ഇവന്റെന്ന് പേരിട്ടിരിക്കുന്ന ചടങ്ങിലാണ് ഐഫോൺ 16 സിരീസ് പുറത്തിറക്കാൻ സാധ്യത കാണുന്നത്. സെപ്റ്റംബർ 9ന് ഇന്ത്യൻ സമയം രാത്രി 10.30നാണ് അവതരിപ്പിക്കുക. ഐഫോണുകൾക്ക് പുറമേ, വാച്ചുകളും
India News Technology

ടെലഗ്രാം ആപ്പിന് ഇന്ത്യയില്‍ പൂട്ടുവീഴാന്‍ സാധ്യത; അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍

ടെലഗ്രാമിന്റെ സിഇഒ ആയ പാവേല്‍ ഡൂറോവിനെ ഫ്രഞ്ച് അധികാരികള്‍ പാരിസ് വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റു ചെയ്ത് ദിവസങ്ങള്‍ക്ക് ശേഷം ആപ്പിനെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യന്‍ സര്‍ക്കാര്‍. കൊള്ള, ചൂതാട്ടം എന്നു തുടങ്ങി ഗൗരവതരമായ നിരവധി ആരോപണങ്ങളാണ് കമ്പനിക്കെതിരെയുള്ളത്. ഇന്ത്യയില്‍ അഞ്ച് ദശലക്ഷത്തിലധികം രജിസ്റ്റേഡ് ഉപയോക്താക്കളുള്ള ടെലഗ്രാമിന്റെ ഭാവി ഈ
India News Technology

ഭൗമനിരീക്ഷണ ഉപഗ്രഹമായ EOS-08 വിജയകരമായി വിക്ഷേപിച്ച് ഐഎസ്ആര്‍ഒ.

ഭൗമനിരീക്ഷണ ഉപഗ്രഹമായ EOS-08 വിജയകരമായി വിക്ഷേപിച്ച് ഐഎസ്ആര്‍ഒ. സ്‌മോള്‍ സാറ്റ്‌ലൈറ്റ് ലോഞ്ച് വെഹിക്കിള്‍ ( SSLV-D3) ലോഞ്ച് പൂര്‍ണമായി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ ലോഞ്ച് പാഡില്‍ നിന്നാണ് 9.17ന് EOS-08 കുതിച്ചുയര്‍ന്നത്. എസ്എസ്എല്‍വിയുടെ മൂന്നാമത്തേതും അവസാനത്തേതുമായ വിക്ഷേപണമാണ് ഇന്ന് നടന്നത്. സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ ഒന്നാം നമ്പര്‍ ലോഞ്ച്
Kerala News Technology

സ്കൂൾ, കോളേജ് വിദ്യാർത്ഥികളുടെ മാതാപിതാക്കളെ ലക്ഷ്യമിട്ട് ഓൺലൈൻ തട്ടിപ്പ് സംഘം

തിരുവനന്തപുരം: സ്കൂൾ, കോളേജ് വിദ്യാർത്ഥികളുടെ മാതാപിതാക്കളെ ലക്ഷ്യമിട്ട് ഓൺലൈൻ തട്ടിപ്പ് സംഘം വലവിരിക്കുന്നതായി റിപ്പോർട്ട്. മയക്കുമരുന്ന് കേസിൽ കുട്ടിയെ അറസ്റ്റ് ചെയ്തെന്നും ചോദ്യം ചെയ്യാനായി ദില്ലിക്ക് കൊണ്ടുപോവുകയാണെന്നും വാട്സ്ആപ്പ് കോളിൽ പൊലീസ് എന്ന് പരിചയപ്പെടുത്തി എത്തുന്ന തട്ടിപ്പുകാർ മാതാപിതാക്കളെ അറിയിക്കുന്നതാണ് രീതി. ഇതോടെ പരിഭ്രാന്തരാകുന്ന മാതാപിതാക്കൾ
Kerala News Technology Top News

യൂട്യൂബ്, ഇൻസ്റ്റ, എഫ്ബി ക്രിയേറ്റേ‍ർസിന് മൂക്ക് കയറിടാൻ സർക്കാർ

കേന്ദ്രസർക്കാരിൻ്റെ നിർദ്ദിഷ്ട് ബ്രോഡ്കാസ്റ്റ് ബില്ലിലൂടെ ലോകമെമ്പാടുമുള്ള ഡിജിറ്റൽ കണ്ടൻ്റ് ക്രിയേറ്റർമാർക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്താൻ നീക്കം. ഇവയെ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിൻ്റെ നിയന്ത്രണത്തിൽ കൊണ്ടുവരാാനും രജിസ്ട്രേഷൻ ഏർപ്പെടുത്താനും നിരന്തര നിരീക്ഷണത്തിന് വിധേയമാക്കാനുമാണ് ശ്രമം. ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ ക്രിമിനൽ നടപടി ക്രമം അനുസരിച്ച്
Kerala News Technology

വാട്‌സ്ആപ്പ് കമ്മ്യൂണിറ്റി ചാറ്റിൽ മാത്രം മുമ്പ് ലഭ്യമായിരുന്ന ക്രിയേറ്റ് ഇവന്‍റ് ഫീച്ചർ ഇനി സാധാരണ ഗ്രൂപ്പ് ചാറ്റിലും

വാട്‌സ്ആപ്പ് കമ്മ്യൂണിറ്റി ചാറ്റിൽ മാത്രം മുമ്പ് ലഭ്യമായിരുന്ന ക്രിയേറ്റ് ഇവന്‍റ് ഫീച്ചർ ഇനി സാധാരണ ഗ്രൂപ്പ് ചാറ്റിലും ലഭ്യമാകും. ഇവന്‍റ് വിവരങ്ങളായ പേര്, വിശദാംശങ്ങൾ, തിയതി, ഓപ്ഷണൽ ലൊക്കേഷൻ, വോയ്സ് കോൾ അല്ലെങ്കിൽ വീഡിയോ കോൾ തുടങ്ങിയവയുടെ സേവനങ്ങളും ഈ ഫീച്ചറിലെത്തുന്നതോടെ പ്രയോജനപ്പെടുത്താവുന്നതാണ്. ഇമേജ്, ഡോക്യുമെന്‍റ്, ഓഡിയോ, കോൺടാക്ട്, ലൊക്കേഷൻ എന്നിവ ചേർക്കാനുള്ള
India News Technology

കമ്പ്യൂട്ടറിലെ ചാറ്റില്‍ നിന്ന് ഡിലീറ്റ് ചെയ്ത സന്ദേശങ്ങള്‍ ഭാര്യ വായിച്ചതോടെ ടെക് ഭീമനായ ആപ്പിളിനെതിരെ കേസ് കൊടുത്ത് ഭര്‍ത്താവ്.

കമ്പ്യൂട്ടറിലെ ചാറ്റില്‍ നിന്ന് ഡിലീറ്റ് ചെയ്ത സന്ദേശങ്ങള്‍ ഭാര്യ വായിച്ചതോടെ ടെക് ഭീമനായ ആപ്പിളിനെതിരെ കേസ് കൊടുത്ത് ഭര്‍ത്താവ്. ഇംഗ്ലണ്ടില്‍ നിന്നുള്ള ഒരു വ്യവസായിയാണ് ലൈംഗിക തൊഴിലാളികള്‍ക്കയച്ച ഐമാകിലെ ഡിലീറ്റഡ് സന്ദേശങ്ങള്‍ ഭാര്യ കണ്ടതോടെ ആപ്പിളിനെതിരെ കേസ് കൊടുത്തത്. ഡിലീറ്റ് ചെയ്ത സന്ദേശങ്ങള്‍ വീണ്ടെടുക്കുന്നതോടെ ആപ്പിളിന്റെ സുതാര്യതയില്ലായ്മയാണ് വെളിപ്പെടുന്നതെന്നും
India News Technology

70ലക്ഷം ഇന്ത്യന്‍ ഉപയോക്താക്കളെ വിലക്കി വാട്ട്സ് ആപ്പ്

പ്ലാറ്റ്ഫോമിന്റെ സ്വകാര്യതാ നയങ്ങള്‍ ലംഘിക്കുന്നവരോ തട്ടിപ്പുകാരോ ആണെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ലക്ഷക്കണക്കിന് ഇന്ത്യന്‍ ഉപയോക്താക്കളെ എല്ലാ മാസവും വാട്ട്സ് ആപ്പ് നിരോധിക്കുന്നു. ദുരുപയോഗം തടയുന്നതിനും പ്ലാറ്റ്ഫോം സമഗ്രത നിലനിര്‍ത്തുന്നതിനുമായി 2024 ഏപ്രില്‍ 1 നും 2024 ഏപ്രില്‍ 30 നും ഇടയില്‍ ഏകദേശം 71 ലക്ഷം ഇന്ത്യന്‍ അക്കൗണ്ടുകള്‍ നിരോധിച്ചതായി മെറ്റായുടെ