സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് 5 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ , കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കേരളാ തീരത്തും തെക്കൻ തമിഴ്നാട് തീരത്തും ഉയർന്ന തിരമാല ജാഗ്രത നിർദേശം
രാജ്യത്തിന്റെ പേര് മാറ്റ അഭ്യൂഹങ്ങള്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍. പേര് മാറ്റം അഭ്യൂഹം മാത്രമാണെന്ന് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂര്‍ വ്യക്തമാക്കി. പ്രതിപക്ഷം അഭ്യൂഹം പ്രചരിപ്പിക്കുന്നെന്ന് കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. പേര് മാറ്റുമെന്ന വിവാദം വലിയ വിമര്‍ശനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രം വിഷയത്തില്‍ വ്യക്തത വരുത്തിയിരിക്കുന്നത്.
കാസർഗോഡ് – എൻഡോസൾഫാൻ ദുരിത ബാധിതർ പട്ടികയിൽ ഉൾപ്പെടുത്തി മതിയായ കാരണമില്ലാതെ പുറത്താക്കിയ 1031 എൻഡോസൾഫാൻ ദുരിതബാധിതരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമരം ശക്തമാക്കാൻ സമര സമിതി . സർക്കാരിന്റെ ഭാഗത്തു നിന്ന് അനുകൂലമായ തീരുമാനങ്ങൾ ഉണ്ടാകാത്ത സാഹചര്യത്തിൽ അനിശ്ചിത കാല നിരാഹാരമുൾപ്പെടെ പ്രക്ഷോഭങ്ങൾ ശക്തമാക്കാൻ സമരസമിതി തീരുമാനിച്ചു. തുടക്കത്തിൽ ഒക്ടോബർ അഞ്ചാം
ഇന്ന് അധ്യാപക ദിനം. ക്ലാസ് മുറിയുടെ നാലുചുവരുകള്‍ക്കപ്പുറത്ത് ജീവിതസത്യങ്ങളിലേക്കും സമൂഹയാഥാര്‍ത്ഥ്യങ്ങളിലേക്കും കുഞ്ഞുങ്ങളെ കൈപിടിച്ചു നടത്തുന്നവരാണ് നല്ല അധ്യാപകര്‍. വരും തലമുറയെ മനുഷ്യസ്‌നേഹത്തിന്റെ അച്ചില്‍ വാര്‍ത്തെടുക്കുന്നവര്‍. ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതി ഡോക്ടര്‍ എസ്.രാധാകൃഷ്ണന്റെ ജന്മദിനമാണ് അധ്യാപകദിനമായി ആചരിക്കുന്നത്. 1962ല്‍ ഇന്ത്യയുടെ രണ്ടാമത്തെ
കോട്ടയം: പുതുപ്പള്ളിയിൽ ഇന്ന് ഉപതിരഞ്ഞെടുപ്പ്. പുതുപ്പള്ളിയിലെ ആവേശകരമായ കൊട്ടിക്കലാശം തികഞ്ഞ വിജയ പ്രതീക്ഷ നൽകുന്നുവെന്നാണ് എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ് പറഞ്ഞത്. ജനവിധിയിൽ വലിയ ആത്മവിശ്വാസം ഉണ്ടെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മനും പ്രതികരിച്ചു. യുഡിഎഫിൻ്റെ സേഫ് സോൺ ഇടതു മുന്നണി ഇളക്കിയ ചരിത്രം ഇത്തവണയും പുതുപ്പള്ളിയിൽ ആവർത്തിക്കുമെന്നാണ് ജെയ്ക്ക് സി തോമസ്
1200 മെഗാവാട്ട് വൈദ്യുതിക്കായുള്ള മൂന്ന് ടെണ്ടറുകൾ ഇന്നും അടുത്ത ദിവസങ്ങളിലുമായി തുറക്കും. മഴ കുറഞ്ഞതോടെ വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ ഈ 1200 മെഗാവാട്ട് വൈദ്യുതി കെ എസ് ഇ ബി ക്ക് കൂടിയേ തീരൂ. തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിക്കിടെ കെ എസ് ഇ ബി ക്ക് അടുത്ത നാല് ദിവസം നിർണായകം. 1200 മെഗാവാട്ട് വൈദ്യുതിക്കായുള്ള മൂന്ന് ടെണ്ടറുകൾ ഇന്നും അടുത്ത ദിവസങ്ങളിലുമായി തുറക്കും. മഴ
സംസ്ഥാനത്ത് കാലവർഷം സജീവമാകുന്നു. ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ആലപ്പുഴ, എറണാകുളം ജില്ലകളിൽ യല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തെക്കൻ കേരളത്തിലേയും മധ്യകേരളത്തിലേയേും മലയോര മേഖലകളിൽ മഴ കനത്തേക്കും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ നാളെ യല്ലോ മുന്നറിയിപ്പുണ്ട്. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മലയോര, തീരമേഖലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. മത്സ്യബന്ധനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തെക്കന്‍ കേരള തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം
വിജയകരമായ ചന്ദ്രയാൻ 3 ദൗത്യത്തിന് പിന്നാലെ സൂര്യനെ പഠിക്കാനുള്ള ആദിത്യ എൽ 1 വിക്ഷേപണം ഇന്ന്. രാവിലെ 11.50ന് ആദിത്യ എൽ വണ്ണുമായി പിഎസ്എൽവി C57 കുതിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നാണ് പിഎസ്എൽവി വിക്ഷേപിക്കുന്നത്. വിക്ഷേപണത്തിനായുള്ള 23 മണിക്കൂറും 40 മിനിറ്റും ദൈർഘ്യമുള്ള കൗണ്ട്ഡൗൺ വെള്ളിയാഴ്ച ആരംഭിച്ചിരുന്നു. ഭൂമിയിൽ നിന്ന്
ബെംഗളൂരു: ഇന്ത്യയുടെ സൗരദൗത്യമായ ആദിത്യ എൽ1 വിക്ഷേപണം നാളെ. ഇന്ന് കൗണ്ട്ഡൗൺ ആരംഭിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിന്റെ രണ്ടാം വിക്ഷേപണത്തറയിൽ പേടകം തയ്യാറായതായി ഐഎസ്ആർഒ അറിയിച്ചു. രാവിലെ 11.50നാണ് വിക്ഷേപണം. ലോഞ്ച് റിഹേഴ്സൽ പൂർത്തിയായതായി ഐഎസ്ആർഒ ബുധനാഴ്ച അറിയിച്ചിരുന്നു. പിഎസ്എൽവി റോക്കറ്റാണ് പേടകത്തെ സൂര്യനടുത്തേക്ക് എത്തിക്കുക. സൂര്യനെക്കുറിച്ചുള്ള