സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. 31 മുതൽ നവംബർ 2 വരെ ഇടിമിന്നലോട് കൂടിയ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് പത്ത് ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം,
അമേരിക്കക്കാരനായ ചാൾസ് ടെയ്‌സ് റസ്സൽ എന്ന ബൈബിൾ ഗവേഷകൻ 1876-ൽ സ്ഥാപിച്ച ബൈബിൾ വിദ്യാർത്ഥികൾ എന്ന നിഷ്പക്ഷ ബൈബിൾ പഠന സംഘടനയാണ് പല നവീകരണങ്ങൾക്കു ശേഷം 1931-ൽ യഹോവയുടെ സാക്ഷികൾ എന്ന നാമം സ്വീകരിച്ചത്. യഹോവ സാക്ഷികൾ 1905-ൽ കേരളത്തിൽ പ്രചാരണത്തിനെത്തിയെങ്കിലും 1950-കളിലാണ് ഇവർ സജീവമായിത്തുടങ്ങിയത്. യഹോവയുടെ സാക്ഷികൾ എന്നതാണ് ഔദ്യോഗിക നാമമെങ്കിലും കേരളത്തിൽ ഇവരെ ‘യഹോവാ സാക്ഷികൾ’
കളമശേരി സ്ഫോടനത്തിന് പിന്നിൽ ഡൊമനിക് മാർട്ടിൻ എന്ന് പൊലീസ് സ്ഥിരീകരിച്ചു. പ്രതിയെ കളമശേരിയിലേക്ക് ചോദ്യം ചെയ്യലിനായി എത്തിച്ചു. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഡൊമിനിക് മാർട്ടിൻ ഏറ്റെടുത്തതായുള്ള ഫേസ്ബുക്ക് വീഡിയോ പുറത്തുവന്നിരുന്നു. സ്ഫോടനത്തിന് ശേഷം ഫേസ്ബുക്ക് ലൈവിൽ സ്ഫോടനം നടത്താനുള്ള കാരണം വിശദീകരിച്ച മാർട്ടിൻ തൃശൂർ കൊടകര പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു.
കളമശേരി സ്ഫോടനത്തിൽ പ്രതിയെന്ന് സംശയിക്കുന്ന കൊച്ചി സ്വദേശി ഡൊമിനിക് മാർട്ടിന്റെ ഭാര്യയുടെ പൊലീസ് മൊഴിയെടുക്കും. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഡൊമിനിക് മാർട്ടിൻ ഏറ്റെടുത്തതായുള്ള ഫേസ്ബുക്ക് വീഡിയോ പുറത്തുവന്നിരുന്നു. ഒരുമണിയോടെയാണ് ഇയാൾ കൊടകര പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. മാർട്ടിൻ യഹോവ സാക്ഷി സഭാംഗമാണെന്നാണ് അവകാശപ്പെടുന്നത്. താൻ ചൂണ്ടിക്കാണിച്ച തെറ്റുകൾ സഭ തിരുത്താൻ
കളമശ്ശേരിയിലുണ്ടായ സ്ഫോടനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.പ്രാര്‍ത്ഥനയ്ക്കിടെയാണ് ഉഗ്ര ശബ്ദത്തോടെ സ്ഫോടനം ഉണ്ടായതെന്നും മൂന്നിടത്ത് പൊട്ടിത്തെറി ഉണ്ടായിയെന്നും ദൃക്സാക്ഷികള്‍ പറയുന്നു. 2000 ത്തോളം ആളുകള്‍ ഹാളിലുണ്ടായിരുന്നുവെന്നും ദൃക്സാക്ഷികൾ പറയുന്നു. കളമശ്ശേരിയിലെ സാമ്ര ഇന്റർനാഷനൽ കൺവൻഷൻ സെന്‍ററില്‍ ഇന്ന് രാവിലെയാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ ഒരാൾ മരിക്കുകയും 25
കേരളത്തില്‍ അടുത്ത 5 ദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഒക്ടോബര്‍ 29 – 30 തീയതികളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കനത്ത മഴയ്ക്കുള്ള സാധ്യതയുള്ളതിനാല്‍ ഇന്ന് 8 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. 29-10-2023 : കോട്ടയം, ഇടുക്കി,
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മധ്യകേരളത്തിലും തെക്കൻ കേരളത്തിലും മലയോര മേഖലകളിലും ഉച്ചയ്ക്ക് ശേഷം ഇടിയും മിന്നലോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. കേരള-തെക്കൻ
സംസ്ഥാനത്ത് ഇടത്തരം മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തിലും മലയോരമേഖലകളിലും ഉച്ചയ്ക്കുശേഷം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നും നാളെയും ഒരു ജില്ലയിലും മഴമുന്നറിയിപ്പ് നൽകിയിട്ടില്ല. പൊതുജനങ്ങൾ ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുകൾ പാലിക്കണം. ഞായർ, തിങ്കൾ ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. കേരള കർണാടക
കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ഉദ്യോഗസ്ഥരുടെ വ്യക്തിപരമായ വിവരങ്ങള്‍ ചോദിച്ചതെന്തിനെന്ന് ഹൈക്കോടതി ആരാഞ്ഞു. അന്വേഷണ പരിധിയിലില്ലാത്ത വിവരങ്ങള്‍ നല്‍കാന്‍ ഇഡി സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന് സഹകരണ രജിസ്ട്രാര്‍ കോടതിയെ അറിയിച്ചു. ഇഡി നല്‍കിയ സമന്‍സുകള്‍ റദ്ദാക്കണമെന്നും ഹര്‍ജിയില്‍ സര്‍ക്കാർ ആവശ്യപ്പെട്ടിരുന്നു. രണ്ടാഴ്ചയ്ക്കകം
അമേരിക്കയിലെ ലൂവിസ്റ്റണിൽ ഉണ്ടായ വെടിവെപ്പിൽ 16 പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ അറുപതിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. കൂട്ട വെടിവയ്പ്പിലെ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സംശയിക്കുന്നയാളുടെ ചിത്രങ്ങൾ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്. ആക്രമണത്തിന് ശേഷം പ്രതി ഒളിവിൽ പോയെന്ന് പൊലീസ് പറഞ്ഞു. ബാർ ഉൾപ്പെടെയുള്ള അധിക സ്ഥലങ്ങളിൽ വെടിയുതിർത്തതായി റിപ്പോർട്ടുകളുണ്ട്. സ്ഥിതിഗതികൾ