Home Archive by category Top News (Page 52)
Kerala News Top News

മകരവിളക്ക് ഇന്ന്; ദര്‍ശണപുണ്യം തേടി ഭക്തര്‍

മകരവിളക്ക് ദർശനത്തിനായി സന്നിധാനം ഒരുങ്ങി. ഇന്ന് പൊന്നമ്പലമേട്ടിൽ മകരജ്യോതി. സന്നിധാനത്ത് ഇന്നലെ ബിംബ ശുദ്ധക്രിയകൾ നടന്നു. ളാഹയിൽ എത്തിചേരുന്ന തിരുവാഭരണ ഘോഷയാത്ര, ളാഹ സത്രത്തിൽ തങ്ങിയശേഷം ഇന്ന് പ്രയാണമാരംഭിച്ച് സന്നിധാനത്തെത്തും. ദിവ്യജ്യോതി ദർശിക്കാൻ സന്നിധാനത്തും പരിസരത്തും ഭക്തജനപ്രവാഹമാണ്.
Kerala News Top News

തിരുവനന്തപുരം അടക്കം സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്ക് നാളെ അവധി

തിരുവനന്തപുരം: മകരപ്പൊങ്കൽ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്ക് നാളെ (തിങ്കളാഴ്ച) അവധി. തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകള്‍ക്കാണ് അവധി.  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകള്‍ക്ക് അവധി ലഭിക്കും. പൊങ്കല്‍ ആഘോഷങ്ങളുടെ ഭാഗമായി യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിന് സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ പ്രത്യേക ട്രെയിന്‍ സര്‍വീസുകൾ
Kerala News Top News

കുടിശിക മുഴുവന്‍ നല്‍കണം; റേഷന്‍ വിതരണക്കാരുടെ സംസ്ഥാന വ്യാപക പണിമുടക്ക് ഇന്ന് മുതല്‍

തിരുവനന്തപുരം: റേഷന്‍ വിതരണക്കാരുടെ സംസ്ഥാന വ്യാപക പണിമുടക്ക് ഇന്ന് മുതല്‍. കുടിശിക മുഴുവനായി ലഭിക്കണമെന്ന ആവശ്യമുന്നയിച്ചാണ് പണിമുടക്ക്. കുടിശിക തുക ലഭിച്ചില്ലെങ്കില്‍ സമരം പിന്‍വലിക്കില്ലെന്നാണ് ട്രാന്‍സ്പോര്‍ട്ട് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്റെ നിലപാട്. ഉടന്‍ പണം ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചെങ്കിലും സമരക്കാര്‍ വഴങ്ങിയിട്ടില്ല. പ്രതിസന്ധി പരിഹരിക്കാന്‍
Kerala News Top News

സമസ്ത പണ്ഡിതന്മാരെ പ്രയാസപ്പെടുത്തുന്നവരുടെ കൈവെട്ടാൻ SKSSF പ്രവർത്തർ ഉണ്ടാകും; വിവാദ പരാമർശവുമായി സത്താർ പന്തല്ലൂർ

വിവാദ പരാമർശവുമായി SKSSF നേതാവ് സത്താർ പന്തല്ലൂർ. സമസ്തയുടെ പണ്ഡിതന്മാരെ പ്രയാസപ്പെടുത്താൻ വരുന്നവരുടെ കൈവെട്ടാൻ SKSSF പ്രവർത്തർ ഉണ്ടാകും എന്നാണ് സത്താർ പന്തല്ലൂരിൻ്റെ പരാമർശം. സമസ്ത മുശാവറ ഒരു തീരുമാനം എടുത്താൽ അത് അംഗീകരിക്കണം. അംഗീകരിക്കാത്തവരെ സമസ്തയ്ക്കും SKSSFനും ആവശ്യമില്ല. SKSSF 35 ആം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മുഖദ്ദസ് സന്ദേശ യാത്ര – സമാപന റാലിയിൽ
Kerala News Top News

പകർച്ചവ്യാധി പിടിയിൽ കൊല്ലം; രണ്ടാഴ്ചയ്ക്കിടെ ചികിത്സ തേടിയത് 6,200 പേർ

കൊല്ലം ജില്ലയിൽ ഡെങ്കിപ്പനി, എലിപ്പനി, മലേറിയ ഉൾപ്പെടെയുള്ള പകർച്ച വ്യാധികൾ പടരുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ വിവിധ പകർച്ചവ്യാധികൾ ബാധിച്ച് ചികിത്സതേടിയത് 6,200 പേർ. തീരദേശ മേഖലയിലും കേസുകൾ വർധിക്കുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെയാണ് കൊല്ലം ജില്ലയിൽ പകർച്ചവ്യാധി കേസുകൾ കുത്തനെ വർധിച്ചത്.വിവിധ പകർച്ചവ്യാധികൾ ബാധിച്ച് 6,200 പേർ കഴിഞ്ഞ ദിവസങ്ങളിലായി ചികിത്സ തേടിയപ്പോൾ 199 പേർ
Kerala News Top News

യേശുദാസ് @ 84; ശതാഭിഷേക നിറവിൽ ​ഗാന​ഗന്ധർവൻ

ഏഴുസ്വരങ്ങളും തഴുകിയുണർത്തിയ ഗന്ധർവ ഗായകന് ഇന്ന് ശതാഭിഷേകം. സാർത്ഥകമായ എൺപത്തിനാല് വർഷങ്ങൾ. യേശുദാസ് എന്നത് ഒരു വ്യക്തിയുടെ പേരല്ല. ആറു പതിറ്റാണ്ടിലേറെയായി മലയാളിയുടെ ഹൃദയങ്ങളിലേക്ക് പെയ്തിറങ്ങിക്കൊണ്ടിരിക്കുന്ന, എല്ലാ മനുഷ്യവികാരങ്ങളേയും ഉൾക്കൊള്ളുന്ന അപൂർവസുന്ദരമായ ഒരു രാഗത്തിന്റെ പേരാണ് അത്. കാലാതീതമായ ആ ഗന്ധർവധാരയിലെ നീരാട്ടില്ലാതെ മലയാളിക്കെന്ത് ജീവിതം?. നമ്മുടെ
Kerala News Top News

ഇടുക്കിയിൽ ഇന്ന് എൽഡിഎഫ് ഹർത്താൽ; വ്യാപാരി വ്യവസായി പരിപാടിയിൽ പങ്കെടുക്കുമെന്ന് ഗവർണർ; കനത്ത സുരക്ഷ

എൽഡിഎഫ് ഹർത്താലിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് ഇടുക്കിയിൽ. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കാരുണ്യം പദ്ധതിയുടെ ഉദ്ഘാടനത്തിനാണ് ഗവർണർ തൊടുപുഴയിലെത്തുന്നത്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഭൂ-പതിവ് നിയമ ഭേദഗതി ബില്ലിൽ ഒപ്പുവെക്കാത്ത ഗവർണറുടെ നടപടിയിൽ പ്രതിഷേധിച്ച് എൽഡിഎഫ് ഇന്ന് രാജ്ഭവൻ മാർച്ചും പ്രഖ്യാപിച്ചിട്ടുണ്ട്.
Kerala News Top News

കലാപോരില്‍ കപ്പടിച്ച് കണ്ണൂര്‍ പട; ചാമ്പ്യന്മാരാകുന്നത് നാലാം തവണ

കലാമാമാങ്കത്തില്‍ സ്വര്‍ണക്കിരീടം ചൂടി കണ്ണൂര്‍ ജില്ല. 62ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ 952 പോയിന്റ് നേടിയാണ് കണ്ണൂര്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. ഇത് നാലാം തവണയാണ് കണ്ണൂരിന്റെ കിരീടനേട്ടം. കോഴിക്കോടിനെ മറികടന്നാണ് കണ്ണൂര്‍ ഒന്നാം സ്ഥാനത്തെത്തിയത്. 949 പോയിന്റാണ് കോഴിക്കോടിന് ലഭിച്ചത്.
Entertainment Kerala News Top News

സംസ്ഥാന സ്കൂൾ കലോത്സവം ഇന്ന് സമാപിക്കും; 901 പോയിന്റുമായി കോഴിക്കോട്, 4 പോയിന്റ് പിന്നിൽ കണ്ണൂർ

സംസ്ഥാന കലോത്സവം ഫോട്ടോഫിനിഷിലേക്ക്. ചാമ്പ്യൻ സ്ഥാനത്തേക്ക് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. 901 പോയിൻ്റുമായി നിലവിൽ കോഴിക്കോടാണ് ഒന്നാമത്. എന്നാൽ, വെറും 4 പോയിൻ്റ് മാത്രം പിന്നിൽ, 897 പോയിൻ്റുമായി കണ്ണൂർ രണ്ടാമതുണ്ട്. മൂന്നാം സ്ഥാനത്തുള്ള പാലക്കാടും നാല് പോയിൻ്റ് വ്യത്യാസത്തിലാണ്. പാലക്കാടിനുള്ളത് 893 പോയിൻ്റ്. 860 പോയിൻ്റുമായി ആതിഥേയരായ കൊല്ലം
Kerala News Top News

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. . എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് മഴ സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ലക്ഷദ്വീപിന് മുകളിൽ ചക്രവാതചുഴിയും വിദർഭ വരെ