രാജ്യം കാത്തിരിക്കുന്ന അയോധ്യയിലെ രാംലല്ല വിഗ്രഹം പ്രതിഷ്‌ഠിച്ചു. ആറുദിവസം നീണ്ട പ്രത്യേക ചടങ്ങുകൾക്ക് ശേഷം ബാലരാമവിഗ്രഹത്തിന് (രാംലല്ല) പ്രതിഷ്‌ഠിച്ചു. ഉച്ചയ്ക്ക് പന്ത്രണ്ടിനുശേഷമുള്ള അഭിജിത് മുഹൂര്‍ത്തത്തിലാണ് പ്രാണപ്രതിഷ്ഠ നടന്നത്. ചടങ്ങുകൾക്ക് പ്രധാനമന്ത്രി നേതൃത്വം നൽകി. ആർഎസ്എസ്
അയോധ്യയിൽ രാമ ക്ഷേത്ര പ്രാണ പ്രതിഷ്ഠ ഇന്ന്. ഉച്ചക്ക് 12നും 12.30 നും ഇടയിലുള്ള മുഹൂർത്തത്തിലാണ് പ്രതിഷ്ഠ നടക്കുക. ചടങ്ങിന്റെ ‘മുഖ്യ യജമാനൻ’ കൂടിയായ പ്രധാനമന്ത്രി നരേന്ദ്ര മോദി 10.30ന് അയോധ്യയിലെത്തും. ക്ഷണിക്കപ്പെട്ട പ്രത്യേക 7000 അതിഥികൾക്ക് മാത്രമാണ് പ്രാണപ്രതിഷ്ഠ ചടങ്ങ് കാണാൻ അവസരം. ഉച്ചയ്ക്ക് 12.30ന് പ്രധാനമന്ത്രി അതിഥികളെ അഭിസംബോധന ചെയ്യും. പ്രതിഷ്ഠക്ക് ശേഷം നാളെ മുതൽ
അയോധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ നടക്കുന്ന ജനുവരി 22ന് 15 സംസ്ഥാനങ്ങളിൽ പൊതു അവധി പ്രഖ്യാപിച്ചു. കേന്ദ്ര ഭരണപ്രദേശങ്ങളായ പുതുച്ചേരിയും ഛണ്ഡിഗഡും അവധി പ്രഖ്യാപിച്ചതിൽ ഉൾപ്പെടുന്നു. ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഗോവ, ഛണ്ഡിഗഡ്, പുതുച്ചേരി, എന്നിവിടങ്ങളിൽ 22ന് വൈകുന്നേരം വരെ അവധിയായിരിക്കും. ഗുജറാത്ത്, ഹരിയാന, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാൻ, ഒഡീഷ, അസം, ത്രിപുര,
പത്തനംതിട്ട:തിരുവല്ല ഡയറ്റിലെ വിദ്യാർത്ഥിയുടെ ആത്മഹത്യ ശ്രമവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തതിന് പിന്നാലെ സസ്പെന്‍ഷനിലായ അധ്യാപിക ഗുരുതര ആരോപണങ്ങളുമായി രംഗത്ത്. തന്നെ കുടുക്കാന്‍ വന്‍ ഗൂഢാലോചനയാണ് നടന്നതെന്ന് സസ്പെന്‍ഷനിലായ അധ്യാപിക മിലീന ജെയിംസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കോളേജിലെ മറ്റൊരു അധ്യാപികയുടെ നേതൃത്വത്തിൽ വന്‍ ഗൂഢാലോചന നടന്നുവെന്ന് മിലീന ആരോപിച്ചു.
ദയാവധത്തിന് അനുമതി തേടി കരുവന്നൂരിലെ നിക്ഷേപകൻ. മാപ്രാണം സ്വദേശി ജോഷിയാണ് ദയാവധത്തിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിനും മുഖ്യമന്ത്രിക്കും കത്തയച്ചത്. 84 ലക്ഷം രൂപയാണ് ജോഷിയുടെ കണക്കുപ്രകാരം കരുവന്നൂർ ബാങ്കിൽ നിന്ന് ലഭിക്കാൻ ഉള്ളത്. എന്നാൽ പണം മടക്കി നൽകാത്തതോടെ ജീവിതം തന്നെ വഴിമുട്ടിയ അവസ്ഥയിൽ എന്ന് ജോഷി പറയുന്നു. രണ്ടുതവണ ബ്രെയിൻ ട്യൂമർ ബാധിച്ച
പ്രധാനമന്ത്രിക്കെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി റിപ്പോട്ടേഴ്‌സ് കളക്ടീവ്. സംസ്ഥാനങ്ങളുടെ നികുതി വെട്ടിക്കുറയ്ക്കാന്‍ നരേന്ദ്രമോദി ശ്രമം നടത്തി. സംസ്ഥാന ഫണ്ട് വെട്ടിക്കുറയ്ക്കാന്‍ ധനകാര്യ കമ്മിഷനുമായി പിന്‍വാതില്‍ ചര്‍ച്ച നടത്തിയെന്നും പിഎംഒ മുന്‍ ജോയിന്റ് സെക്രട്ടറി ബിവിആര്‍ സുബ്രഹ്‌മണ്യം വെളിപ്പെടുത്തലുകള്‍ നടത്തിയത്. ബിവിആര്‍ സുബ്രഹ്‌മണ്യത്തിന്റെ വെളിപ്പെടുത്തലുകള്‍
യൂത്ത് കോൺഗ്രസ് സംസ്ഥാനത്ത അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും കേസ്. പൂജപ്പുര ജയിലിന് മുന്നിൽ സ്വീകരണം ഒരുക്കിലായതിനാണ് കേസ്.12 യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പ്രതി പട്ടികയിൽ ഉൾപ്പെടുത്തി. രാഹുൽ മാങ്കൂട്ടത്തിലാണ് രണ്ടാം പ്രതി. കണ്ടാലറിയുന്ന 200 ഓളം പേർക്കെതിരെയും കേസെടുത്തിട്ടുണ്ട് ഗതാഗതം തടസപ്പെടുത്തിയെന്നും പൊതുജന സമാധാനം തകർത്തുവെന്നുമാണ് എഫ്ഐആർ.
മഹാരാജാസ് കോളജിൽ വീണ്ടും സംഘർഷം. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയ്ക്ക് കുത്തേറ്റു. നാസർ അബ്ദുൾ റഹ്മാൻ എന്ന വിദ്യാർത്ഥിക്കാണ് കുത്തേറ്റത്. ഇദ്ദേഹത്തെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫ്രറ്റേണിറ്റി പ്രവർത്തകരാണ് കുത്തിയതെന്ന് എസ്എഫ്ഐ ആരോപിച്ചു. ഇന്നലെ രാത്രി ഒരു മണിയോടെയാണ് സംഭവം. ഫ്രറ്റേണിറ്റിയിലെ ചില വിദ്യാർത്ഥികളെ കോളജിൽ നിന്ന് സസ്പൻഡ് ചെയ്തിരുന്നു. ഇതിൻ്റെ പേരിൽ
കൊച്ചിയിലെ റോഡ് ഷോയ്ക്ക് ശേഷം എക്സിൽ കുറിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ‘കൊച്ചിയുടെ സ്നേഹത്തിൽ വിനയാന്വിതനായി. ചില കാഴ്ചകൾ പങ്കുവയ്ക്കുന്നു’, എന്നായിരുന്നു എക്സിൽ മോദിയുടെ മലയാളത്തിലുള്ള കുറിപ്പ്. മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ നിന്നും ഗസ്റ്റ് ഹൗസ് വരെയായിരുന്നു നരേന്ദ്ര മോദിയുടെ റോഡ് ഷോ. മഹാരാജാസ് ഗ്രൗണ്ട് മുതൽ ഗസ്റ്റ് ഹൗസ് വരെയുള്ള റോഡിൻ്റെ
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തെ തുടർന്ന് ഇന്നും നാളെയും കൊച്ചി നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് 2 മണി മുതലും നാളെ അതിരാവിലെ 3 മുതൽ ഉച്ചവരെയുമാണ് നിയന്ത്രണം. എം ജി റോഡ്, രാജാജി ജംഗ്ഷൻ, ഹൈക്കോർട്ട് ജംഗ്ഷൻ, കലൂർ, കടവന്ത്ര, തേവര എന്നിവടങ്ങളിൽ നിന്ന് വാഹനങ്ങൾ വഴി തിരിച്ച് വിടും. ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്ന