കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിയ്ക്കടുത്ത് നെടുമണ്ണൂർ എൽപി സ്കൂളിൽ പൂജ. ഇന്നലെ രാത്രിയാണ് സ്ഥലത്തെ ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ സ്കൂളിൽ പൂജ നടത്തിയത്. സംഭവത്തിനെതിരെ സിപിഎം പ്രവർത്തകരും നാട്ടുകാരും സ്കൂളിലെത്തി പ്രതിഷേധിച്ചു. തൊട്ടിൽപാലം പൊലീസ് സ്ഥലത്തെത്തിയതോടെയാണ് പ്രതിഷേധം
കൊച്ചി: തൃപ്പൂണിത്തുറ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കോടതിയെ സമീപിക്കാനൊരുങ്ങി നാട്ടുകാർ. നഷ്ടപരിഹാരം കണക്കാക്കാൻ പ്രത്യേക കമ്മീഷൻ വേണമെന്നാണ് ഇവരുടെ ആവശ്യം. നഷ്ടപരിഹാരം ഈടാക്കി നൽകണം. വെടിക്കെട്ട് നിയന്ത്രിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. നാട്ടുകാരുടെ ആക്ഷൻ കൗൺസിലിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്. നിയമവിരുദ്ധമായി വെടിക്കോപ്പുകൾ സൂക്ഷിച്ചവർ കൈവിട്ടതോടെയാണ് കോടതിയെ
വ്യാപാരി-വ്യവസായി ഏകോപന സമിതി പ്രഖ്യാപിച്ച സംസ്ഥാന വ്യാപക കടയടപ്പ് സമരം ഇന്ന്. സമൂഹത്തെ തളർത്തുന്ന വികലമായ നിയമങ്ങൾതിരുത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് സമരം. വ്യാപാരികൾ ഇന്ന് സെക്രട്ടറിയേറ്റിലേക്ക് മാർച്ചും പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാപാരസംരക്ഷണ യാത്രയുടെ സമാപനത്തിന്റെ ഭാഗമായാണ് മാർച്ച്. പ്രതിഷേധ മാർച്ച് നടക്കുന്ന പശ്ചാത്തലത്തിൽ തിരുവനന്തപുരം നഗരത്തിലെ ഹോട്ടലുകളെ
ഖത്തറിൽ വധശിക്ഷ റദ്ദാക്കപ്പെട്ട എട്ട് മുൻ ഇന്ത്യൻ നാവിക ഉദ്യോഗസ്ഥരിൽ ഏഴ് പേർ ഇന്ത്യയിൽ തിരിച്ചെത്തി. ഇന്ത്യയുടെ നയതന്ത്ര ഇടപെടലാണ് വിജയം കണ്ടത്. ഖത്തർ അമീറിൻ്റെ നടപടിയെ അഭിനന്ദിച്ച് ഇന്ത്യ. 2022 ഓഗസ്റ്റിലാണ് ഇന്ത്യൻ നാവികരെ ഖത്തർ ചാരവൃത്തി ആരോപിച്ച് അറസ്റ്റ് ചെയ്തത്. 2022 ഓഗസ്റ്റിലാണ് ചാരവൃത്തി ആരോപിച്ച് മലയാളി ഉള്‍പ്പടെ എട്ട് ഇന്ത്യന്‍ നാവികരെ ഖത്തര്‍ അറസ്റ്റ്
സിപിഐ സംസ്ഥാന കൗണ്‍സിലില്‍ മുഖ്യമന്ത്രി പിണറായി വിജയന് രൂക്ഷ വിമര്‍ശനം. ഭക്ഷ്യവകുപ്പിന് ബജറ്റില്‍ തുക അനുവദിക്കാത്തതില്‍ ആണ് വിമര്‍ശനം. മുഖ്യമന്ത്രിക്ക് കത്തെഴുതി ഭക്ഷ്യമന്ത്രിയുടെ കൈ തെളിഞ്ഞെന്ന് സംസ്ഥാന കൗണ്‍സില്‍ അംഗവും ഭക്ഷ്യ മന്ത്രി ജി.ആര്‍ അനിലിന്റെ ഭാര്യയുമായ ആര്‍ ലത ദേവി പരിഹസിച്ചു. മുഖ്യമന്ത്രിക്ക് ആഡംബരത്തിനും ധൂര്‍ത്തിനും കുറവില്ല. മുഖ്യമന്ത്രിയുടെ
മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന് എസ്എഫ്‌ഐഒയുടെ സമന്‍സ്. എക്‌സാലോജിക് ഉടമയായ വീണ സാമ്പത്തിക ഇടപാടുകള്‍ വിശദീകരിക്കണമെന്ന് നിര്‍ദേശം. കമ്പനിയുടെ സേവനം എന്താണെന്ന് വിശദികരിക്കണമെന്നാണ് സമന്‍സ് അയച്ചിരിക്കുന്നത്. എസ്എഫ്‌ഐഒ അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വീണ കര്‍ണാടക ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിനിടെയാണ് സമന്‍സ് നല്‍കിയത്. എക്‌സാലോജിക്-സിഎംആര്‍എല്‍
വിദേശ സർവകലാശാല വിഷയത്തിൽ വിവാദവും പരസ്യപ്രസ്താവനയും വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് നിർദേശം നൽകി മുഖ്യമന്ത്രി. ഔദ്യോഗിക സ്ഥാനങ്ങളിലുള്ളവർ പരസ്യമായി പ്രതികരിക്കേണ്ട. തന്റെ അഭിപ്രായം കൂടി അറിഞ്ഞ ശേഷമാണ് ബജറ്റിൽ ഇടം പിടിച്ചതെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി, ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ അടക്കം
കേന്ദ്ര സർക്കാരിന്റെ കടുത്ത അവഗണനയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിൽ ജന്തർ മന്തറിൽ ഇന്ന് പ്രതിഷേധ ധർണ്ണ. മുഖ്യമന്ത്രിയ്ക്ക് പുറമെ മന്ത്രിമാരും എൽഡിഎഫ് എംഎൽഎമാരും എംപിമാരും പ്രതിഷേധ ധർണ്ണയിൽ പങ്കെടുക്കും. രാവിലെ പത്തരയോടെ കേരള ഹൗസിൽ നിന്നും മാർച്ചായാണ് മുഖ്യമന്ത്രിയും നേതാക്കളും ജന്തർ മന്തറിലേക്ക് വരിക. ഉച്ചയ്ക്ക് ഒരു മണിയോടെ പ്രതിഷേധം അവസാനിപ്പിക്കും.
ഭാരത് അരിയുടെ വിതരണം ആരംഭിച്ച് കേന്ദ്രം. കിലോഗ്രാമിന് 29 രൂപ നിരക്കിൽ അഞ്ച്, 10 കിലോ ഗ്രാം പാക്കറ്റുകളിലായിരിക്കും അരി ലഭിക്കുകയെന്ന് ഭക്ഷ്യ-ഉപഭോക്തൃകാര്യ മന്ത്രി പിയൂഷ് ഗോയൽ അറിയിച്ചു.ആദ്യഘട്ടത്തിൽ ചില്ലറവിപണി വിൽപ്പനയ്ക്കായി അഞ്ചുലക്ഷം ടൺ അരിയാണ് കേന്ദ്രം അനുവദിച്ചത്. തൃശൂരിൽ 29 രൂപ നിരക്കിൽ 150 പായ്‌ക്കറ്റ് പൊന്നിയരിയുടെ വിൽപനയാണ് നടത്തിയത്. നാഫെഡ്, നാഷണൽ
ഉന്നത വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യ നിക്ഷേപവുമായി ബന്ധപ്പെട്ട കരട് ബില്ല് തയാറായി. സർക്കാരിന്റെ ശക്തമായ നിയന്ത്രണത്തിൽ ആയിരിക്കും സ്വകാര്യ സർവകലാശാലകൾ അനുവദിക്കുകയെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു പറഞ്ഞു. ‘നയപരമായ മാറ്റമല്ല. സർക്കാരിൻറെ ഊന്നൽ സർക്കാർ സ്ഥാപനങ്ങൾക്ക് തന്നെയാണ്. ഉന്നത നിലവാരത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണ് സർവ്വകലാശാലകളായി പരീക്ഷണാടിസ്ഥാനത്തിൽ