തിരുവനന്തപുരം: തലസ്ഥാനത്തിന്റെ സമഗ്രപുരോഗതിക്കുള്ള രൂപരേഖ തയ്യാറാക്കി ജനങ്ങൾക്ക് മുന്നിൽ സമർപ്പിക്കുമെന്ന് ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. എല്ലാവരും ഒരുമിച്ച് ചേർന്ന് ചർച്ച ചെയ്ത് നാടിന്റെ വികസനത്തിനായുള്ള പദ്ധതി തീരുമാനിക്കാമെന്നും, പതിനഞ്ച് ദിവസത്തിനുള്ളിൽ രൂപരേഖ തയ്യാറാക്കി നൽകുമെന്നും
പാലക്കാട്: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ചുളള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ നാളെ പാലക്കാട് നടക്കും. മോദി ഗ്യാരണ്ടി ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് റോഡ് ഷോയുടെ ലക്ഷ്യം. പാലക്കാട് അഞ്ചുവിളക്ക് മുതല്‍ ഹെഡ് പോസ്റ്റോഫീസ് പരിസരം വരെയാണ് റോഡ് ഷോ. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയിലാണ് പാലക്കാട് നഗരം. പ്രചരണത്തിനായി പ്രധാനമന്ത്രി തന്നെ
ന്യൂഡൽഹി: സൊമാലിയൻ കൊള്ളക്കാരിൽ നിന്ന് കപ്പൽ മോചിപ്പിച്ച് ഇന്ത്യൻ നാവിക സേന. 40 മണിക്കൂർ നീണ്ട ദൗത്യത്തിനൊടുവിലാണ് കപ്പലിനെ മോചിപ്പിക്കാനായത്. എംവി റൂയൻ എന്ന കപ്പലിൽ ബൾഗേറിയ, മ്യാൻമർ, അംഗോള എന്നിവിടങ്ങളിലെ പൗരന്മാരാണ് ഉണ്ടായിരുന്നത്. 35 സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ കീഴടങ്ങി. 17 ജീവനക്കാരെയും പരിക്കുകള്‍ കൂടാതെ രക്ഷപ്പെടുത്തിയതായി നാവികസേന അറിയിച്ചു. കടൽക്കൊള്ളക്കാർ
ലോക്സഭാ തെരഞ്ഞെടുപ്പ് ഇന്ന് പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പ് കമ്മീഷൻ മൂന്ന് മണിക്ക് വിഗ്യാൻ ഭവനിൽ വാർത്താസമ്മേളനം നടത്തി തീയതികൾ പ്രഖ്യാപിക്കും. ഏഴു ഘട്ടമായാണ് ഇത്തവണ തെരഞ്ഞെടുപ്പ് നടത്തുകയെന്നാണ് സൂചന. ഡീഷ, സിക്കിം, അരുണാചൽ പ്രദേശ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ തീയതിയും ഇസിഐ പ്രഖ്യാപിക്കും. പുതുതായി തെരഞ്ഞെടുക്കപ്പെട്ട തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ
രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറച്ചു. ലിറ്ററിന് രണ്ടു രൂപ വീതമാണ് കുറച്ചത്. ഇന്ന് രാവിലെ 6 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും.ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കേന്ദ്രം പെട്രോളിൻ്റെയും ഡീസലിൻ്റെയും വില കുറച്ചിരിക്കുന്നത്. പെട്രോൾ, ഡീസൽ വിലയിൽ രണ്ട് രൂപ കുറച്ചതിലൂടെ ജനങ്ങളുടെ കുടുംബത്തിൻ്റെ ക്ഷേമവും സൗകര്യവുമാണ് തൻ്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
കേരള സർവകലാശാല കലോത്സവത്തിലെ കോഴ ആരോപണത്തിൽ മകനെ കുടുക്കിയതെന്ന് ജീവനൊടുക്കിയ വിധികർത്താവ് ഷാജിയുടെ മാതാവ് ലളിത. പണം വാങ്ങിയിട്ടില്ലെന്ന് മകൻ കരഞ്ഞ് പറഞ്ഞുവെന്നും ആരോ തന്നെ കുടുക്കിയതാണെന്നും ഷാജി പറഞ്ഞതായി അമ്മ പറഞ്ഞു. മൂന്ന് ദിവസവും ഇത് തന്നെയാണ് ആവർത്തിച്ചത്. ‘കോഴ ഒക്കെ വാങ്ങുന്നയാണെങ്കിൽ കൂര ഇങ്ങനെയാകുമോ മക്കളേ ? നയിച്ചിട്ട് കിട്ടിയ പൈസ കൊണ്ടാണ് ജീവിക്കുന്നത്’ അമ്മ
പൗരത്വ ഭേദഗതി നിയമത്തില്‍ പുനഃപരിശോധന സാധ്യമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. സുപ്രിംകോടതിയില്‍ നിലപാട് അറിയിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. നടപടികള്‍ ഒരു മതവിഭാഗത്തെ ലക്ഷ്യമിട്ടല്ലെന്ന് കേന്ദ്രം കോടതിയെ അറിയിക്കും. പൗരത്വ നിയമ ഭേദഗതിക്ക് എതിരെയുള്ള പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് സംസ്ഥാനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി. രാജ്യത്ത് സിഎഎയ്‌ക്കെതിരെയുള്ള പ്രതിഷേധം
പൗരത്വ നിയമ ഭേദഗതി നിയമം പ്രാബല്യത്തിൽ വന്നതിന് പിന്നാലെ; പ്രതിഷേധം സംഘടിപ്പിച്ച് രാഷ്ട്രീയ സംഘടനകൾ.
പൗരത്വ നിയമ ഭേദഗതി നിയമം 2024 രാജ്യത്ത് പ്രാബല്യത്തിൽ വന്നതിന് പിന്നാലെ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ച് രാഷ്ട്രീയ സംഘടനകൾ. നിയമം പിൻവലിക്കണമെന്നാവശ്യപ്പട്ട് എൽഡിഎഫ് ഇന്ന് രാവിലെ 11 മണിക് പ്രതിഷേധ റാലി സംഘടിപ്പിക്കും. രക്തസാക്ഷി മണ്ഡപത്തിൽ നിന്നാണ് പ്രതിഷേധ റാലി ആരംഭിക്കുക. നിയമം പിൻവലിക്കണമെന്നാവശ്യവുമായി കോൺഗ്രസ് മണ്ഡലതലങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കും. സംസ്ഥാന
സംസ്ഥാനത്ത് താപനില ഉയരാന്‍ സ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പാലക്കാട്, കൊല്ലം, പത്തനംതിട്ട, തൃശൂര്‍, കോട്ടയം, മലപ്പുറം, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളില്‍ രണ്ടു മുതല്‍ നാലു ഡിഗ്രി വരെ ചൂട് കൂടുമെന്നാണ് മുന്നറിയിപ്പ്. പാലക്കാട്, കൊല്ലം,
കണ്ണൂര്‍: തലശ്ശേരി മാഹി ബൈപ്പാസ് ഉദ്ഘാടനം ഇന്ന്. രാവിലെ 11 മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനായി ഉദ്ഘാടനം ചെയ്യും. രാവിലെ എട്ട് മണി മുതൽ ടോൾ ഈടാക്കി തുടങ്ങി. ട്രയൽ റണ്ണിനായി കഴിഞ്ഞ വ്യാഴാഴ്ച മുതൽ ബൈപ്പാസ് തുറന്നുകൊടുത്തിരുന്നു. തലശ്ശേരി ചോനാടത്ത് മന്ത്രി മുഹമ്മദ് റിയാസും സ്പീക്കർ എ.എൻ.ഷംസീറും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.45 മീറ്റർ വീതിയിൽ 18.6 കിലോ മീറ്റർ നീളത്തിൽ