Home Archive by category Top News (Page 27)
India News Top News

രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ പ്രാബല്യത്തിൽ. 

രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ പ്രാബല്യത്തിൽ. ഐ.പി.സി., സി.ആർ.പി.സി., ഇന്ത്യൻ എവിഡൻസ് ആക്ട് എന്നിവ ചരിത്രമായി. ഐ.പി.സി.ക്കു പകരം ഭാരതീയ ന്യായസംഹിതയും( BNS) സി.ആർ.പി.സി.ക്കു പകരം ഭാരതീയ നാഗരിക് സുരക്ഷാസംഹിതയും(BNSS) ഇന്ത്യൻ തെളിവ് നിയമത്തിനു പകരം ഭാരതീയ സാക്ഷ്യ അധീനിയവുമാണ്(BSA) നിലവിൽ
India News Sports Top News

ട്വന്റി20 ലോകകപ്പിൽ മുത്തമിട്ട് ഇന്ത്യ

ട്വന്റി20 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഏഴ് റൺസിന് തോൽപ്പിച്ച് കിരീടം ചൂടി ഇന്ത്യ. അവസാന ഓവർ വരെ നീണ്ട പോരാട്ടത്തിലാണ് ഇന്ത്യയുടെ വിജയം. കന്നി കിരീടം ലക്ഷ്യമിട്ടിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് നിരാശ. ക്ലാസനും മില്ലറും ഭീഷണി ഉയർത്തിയെങ്കിലും ഒടുവിൽ ബാർബഡോസിൽ ഇന്ത്യൻ ചിരി. ഇങ്ങനെയൊരു ഫൈനലിന്റെ രാത്രി ഇന്ത്യ മറക്കുകയുമില്ല. ടി20 ലോകകപ്പിൽ ഇന്ത്യയുടെ രണ്ടാം കിരീട നേട്ടമാണ്.
Kerala News Top News

സംസ്ഥാനത്ത് കാലവർഷം ദുർബലമായി. മഴയുടെ തീവ്രത കുറഞ്ഞതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

സംസ്ഥാനത്ത് കാലവർഷം ദുർബലമായി. മഴയുടെ തീവ്രത കുറഞ്ഞതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഇടത്തരം മഴ ലഭിക്കാൻ സാധ്യതയുണ്ട്. ഇന്നോ അടുത്ത ദിവസങ്ങളിലോ ഒരു ജില്ലകളിലും മഴമുന്നറിയിപ്പ് നൽകിയിട്ടില്ല. ജൂലൈ നാലിനു ശേഷം കാലവർഷം വീണ്ടും സജീവമായേക്കും. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയയ്ക്കും സാധ്യതയുള്ളതിനാൽ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന്
Kerala News Top News

ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നതിനാൽ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. വയനാട്, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. ദുരിതാശ്വാസ
Kerala News Top News

സംസ്ഥാനത്ത് ഇന്നും നാളെയും കൂടി ശക്തമായ മഴ തുടരും

സംസ്ഥാനത്ത് ഇന്നും നാളെയും കൂടി ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 8 ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകി. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മലയോര മേഖലകളിലും മഴ കനക്കാൻ സാധ്യതയുണ്ട് .കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യല്ലോ മുന്നറിയിപ്പ് നൽകി.
Kerala News Top News

സംസ്ഥാനത്ത് വരും മണിക്കൂറിൽ തലസ്ഥാനവും കൊച്ചിയുമടക്കം 9 ജില്ലകളിൽ ശക്തമായ മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്ത മഴ പലയിടത്തും കനത്ത നാശം വിതക്കുന്നു. ഇടുക്കി നേര്യമംഗലത്ത് ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണ് ഒരാൾ മരിച്ചു. മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. കോഴിക്കോട് ചക്കിട്ടപ്പാറയിൽ റോഡിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു. കണ്ണൂരിലും പാലക്കാട്ടും മരം വീണ് അപകടമുണ്ടായി. കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വ്യാപകനാശം സംഭവിച്ചു. വരും
India News Top News

പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനം ആരംഭിച്ചു

പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനം ആരംഭിച്ചു. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട എം പിമാരെ പാർലമെന്റിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാ​ഗതം ചെയ്തു. സമ്മേളനത്തിൽ ബിജെപി എംപി ഭർതൃഹരി മഹ്താബ് പ്രോ ടേം സ്പീക്കറായി. പ്രസിഡന്റ് ദ്രൗപതി മുർമുവാണ് അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തത്. ജനങ്ങളുടെ പ്രതീക്ഷകൾ സാക്ഷാത്കരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധരാണെന്ന് പാർലമെന്റ് സമ്മേളനത്തിന്
Kerala News Top News

സംസ്ഥാനത്ത് ഇന്ന് 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം കൊല്ലം ഒഴികെയുള്ള 12 ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. വടക്കൻ കേരളത്തിൽ മഴ കനത്തേക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിടുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്
India News Kerala News Top News

ഛത്തീസ്ഗഡിലെ സുഖ്മയിൽ മലയാളി അടക്കം രണ്ട് സിആർപിഎഫ് ജവാൻമാർക്ക് വീരമൃത്യു. 

ഛത്തീസ്ഗഡിലെ സുഖ്മയിൽ മലയാളി അടക്കം രണ്ട് സിആർപിഎഫ് ജവാൻമാർക്ക് വീരമൃത്യു. തിരുവനന്തപുരം സ്വദേശി വിഷ്ണുവാണ് വീരമൃത്യു വരിച്ച മലയാളി. മാവോയിസ്റ്റുകൾ സ്ഥാപിച്ചിരുന്ന ഐഇഡി പൊട്ടിത്തെറിച്ചാണ് ജവാന്മാർ കൊല്ലപ്പെട്ടത്. ഇന്ന് മൂന്നുമണിയോടെയാണ് സ്ഫോടനം നടന്നത്. റായ്പൂരിൽ നിന്ന് 400 കിലോമീറ്റർ മാറി തിമ്മപുരം ​ഗ്രാമത്തിലാണ് ഐഇഡി സ്ഫോടനം ഉണ്ടായത്. സിൽ​ഗറിൽ നിന്ന് തെക്കുലാ​ഗുഡെ
Kerala News Top News

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പടിഞ്ഞാറൻ മേഖലകളിലാണ് ഇന്ന് കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യത. മഴയ്ക്കൊപ്പം ശക്തമായ കാറ്റും ഉണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. നാളെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. കോഴിക്കോട്,